നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയിലുണ്ടായ വൈദ്യുതി വ്യതിയാനം ശാസ്‌ത്രജ്ഞന്‍മാര്‍ അന്വേഷിക്കുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ക്യൂരിയോസിറ്റിയില്‍ വോള്‍ട്ടേജ് വ്യതിയാനം കണ്ടെത്തിയത്. വാഹനം സുരക്ഷിതമാണെന്നും മുമ്പത്തെ അതേ കണ്ടീഷനില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ പര്യാപ്‌തമാണെന്നും നാസ അറിയിച്ചു. എന്നാല്‍ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് വോള്‍ട്ടേജ് പരിശോധിക്കുന്നത്. വോള്‍ട്ടേജ് വ്യതിയാനം പരിശോധിച്ച് വേണ്ട മുന്‍കരുതലെടുക്കേണ്ടത് പിന്നീട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ അത്യാവശ്യമാണ്.
നാസയുടെ ചൊവ്വാ പര്യവേഷണദൗത്യത്തിന്റെ പ്രൊജക്‌ട് ഡയറക്‌ടറായ ജിം എറിക്‌സണ്‍ പറയുന്നു. ഉപഗ്രഹം ലാന്‍ഡ് ചെയ്‌തപ്പോള്‍ 11 വോള്‍ട്ടുണ്ടായിരുന്ന വൈദ്യുതി ഇപ്പോള്‍ 4 വോള്‍ട്ട് ആയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആണ് ഇത്തരമൊരു പരിശോധന. അടുത്ത കുറച്ചു ദിവസങ്ങള്‍ വോള്‍ട്ടേജ് വ്യതിയാനത്തിന്റെ കാരണമന്വേഷിക്കാനും അതിനു പരിഹാരം കാണുന്നതിനുമായി നീക്കി വെക്കാനാണ് നാസയുടെ തീരുമാനം.
Comments