ശ്രീ ഉത്രാടം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ നിര്യാണത്തില്‍ അനുശോചിച്ചു തിരുവനന്തപുരം ജില്ലക്ക് പ്രാദേശിക അവധി നല്‍കിയതിനെ വിമര്‍ശിച്ച് താങ്കൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ചെയ്ത കുറിപ്പ് ഏതൊരു തിരിവിതാം കൂറ് കാരനേയുംപോലെ എന്നെയും വേദനിപ്പിച്ചു! പബ്ലിസിറ്റി ക്ക് വേണ്ടി താങ്കൾ നടത്തിയ വില കുറഞ്ഞ പ്രസ്താവന താങ്കളുടെ പദവിക്കോ, അന്തസ്സിനോ ചേർന്നതല്ല, കൂടാതെ ഉത്രാടം തിരുനാളിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രവും മഹത്വവും അറിയാത്തയാളാണ് താങ്കൾ എന്ന് തെളിയിക്കുന്നത്കൂടിയാണ്. വിദ്യാഭാസമുണ്ടായിട്ട് മാത്രം പോരാ വിവരംകൂടി താങ്കള്‍ നേടേണ്ടിയിരിക്കുന്നു എന്ന് പറയാതെവയ്യ. ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്ന് വായില്‍തോന്നുന്നതെന്തും എഴുതുമ്പോൾ താങ്കൾ ഒന്നോർക്കുക താങ്കൾ ഉത്തരവാദിത്വമുള്ള ഒരു ജനപ്രതിനിധിയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ താങ്കളുടെ അന്തസ്സും പദവിയും സംരക്ഷി ക്കേണ്ടത് താങ്കളുടെ മാത്രം കടമയാണ്, 'ഇരിക്കേണ്ടവൻ ഇരിക്കണ്ടയിടത്തിൽ ഇരുന്നാലെ ചെരയ്ക്കേണ്ടവൻ ചെരയ്ക്കു' എന്ന പഴ മൊഴി കൂടി ഇത്തരുണത്തിൽ ഓർത്തു പോവുന്നു.
വിദ്യാഭ്യാസം കൊണ്ടും വിനയം കൊണ്ടും പ്രായം കൊണ്ടും പൊതുസമുഹത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായതുകൊണ്ടാണു ശ്രീ ഉത്രാടം തിരുന്നാള്‍ അന്തരിച്ച ദിവസം അദ്ദേഹത്തിനേറെ പ്രിയപെട്ട സ്വന്തം നാട് വേദനിച്ചത്. ആ വേദന തിരിച്ചറിഞ്ഞാണു സര്‍ക്കാര്‍ തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചത്. കൂടാതെ താങ്കള്‍ പരിഹസിച്ചതുപോലെ ഉത്രാടം തിരുനാളും അദ്ദേഹത്തിന്റെ കുടുംബവും 'ഫ്യൂഡല്‍' ഭരണമല്ല തിരുവിതാംകൂറില്‍ നടത്തിയിരുന്നത്. 'കോടികണക്കിനുരൂപ' വില വരുന്ന ഒട്ടേറെ സ്ഥാപനങ്ങൾ യാതൊരുവിധ 'പാരിതോഷികവും' കൈപറ്റാതെ ജനങ്ങൾക്കായി സംഭാവന നല്കിയവരാണ്. മെഡിക്കല്‍ കോളേജ്, എസ് എ ടി, സെക്രട്ടേറിയറ്റ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ട്രാവന്‍കൂര്‍ സിമെൻട്സ് , ഫാക്റ്റ്, ട്രാവന്‍കൂര്‍ കെമിക്കല്‍സ്, ട്രാവന്‍കൂര്‍ റയോണ്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ വുഡ് വര്‍ക്ക്‌സ്, യൂണിവേര്‍സിറ്റി കോളജ് എന്നിവ ഉദാഹരങ്ങൾ മാത്രം. ചരിത്രം അറിയാത്ത താങ്കൾ ഒരു 'ബാല'രാമനാണ് വെറും 'ബേബി'. താങ്കൾക്ക് അറിയാത്തതോ ,അതോ അറിയില്ല എന്ന് നടിക്കുന്നതോ ആയ ഒരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു! 'തിരുവിതാംകൂര്‍ നാട്ടുരാജ്യം' സ്വതന്ത്രഭാരതത്തില്‍ ലയിച്ചപ്പോൾ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന 'പ്രോട്ടോക്കോള്‍ ബഹുമതികള്‍' നല്കാന്‍ സംസ്ഥാന ഗവർണമെൻറ്റ് ബാധ്യസ്ഥമാണ്.
ഇതൊന്നും മനസിലാക്കാതെ അബദ്ധജഢില പ്രസ്താവനനടത്തുന്നത് ആരുടെയെങ്കിലും കൈയ്യടിവാങ്ങാൽ ആണെങ്കിൽ താങ്കൾക്ക് തെറ്റ് പറ്റി, വിവരക്കേടിന്റെ പര്യായമായ താങ്കളുടെ , 'വിവരക്കേട് വിളംബരം' ചെയ്തു എന്ന് പറയേണ്ടി വരും. ഇനിയെങ്കിലും ചരിത്രപുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക! കൂടാതെ 'ഖദർ ധാരികൾക്ക്' മാത്രമേ ബഹുമാനവും വിലയും കിട്ടാവൂ എന്ന് താങ്കൾ ധരിക്കുന്നുണ്ടെങ്കിൽ താങ്കള്ക്ക് തെറ്റ് പറ്റി. രാജ്യത്ത് 'ഫ്യൂഡലിസം' അവസാനിച്ചു, ഇപ്പോള്‍ 'ജനാധിപത്യമാണ്' എന്ന് താങ്കൾ പറയുമ്പോൾ താങ്കളുടെ പാർട്ടിയിൽ നടക്കുന്ന 'കുടുംബാധിപത്യ'ത്തെ കുറിച്ച് താങ്കൾ മറന്നുപോയി കഷ്ട്ടം എന്നല്ലാതെയെന്തു പറയാൻ!. ഇടവും വലവും രണ്ടു 'വർഗ്ഗീയ പാര്ട്ടികളെ' നിർത്തി അവരുടെ തോളിൽ കൈയിട്ടുകൊണ്ട് രായ്ക്കുരാമാനം 'മതേതരത്വം വിളമ്പുന്ന' താങ്കളുടെ പ്രസ്ഥാനത്തിൻറെ ഉളുപ്പില്ലായ്മ്മ കൂടി ഇത്തരുണത്തിൽ കൂട്ടി വായിക്കട്ടെ. അഴിമതിയും കവർച്ചയും കെടുകാര്യസ്ഥതയും കൈമുതലായുള്ള 'നവരാജാക്കളെ'ക്കാൾ എത്രഭേദമായിരുന്നു തങ്ങള്‍ക്കുള്ളതെല്ലാം പത്മനാഭസ്വാമിക്ക് അടിയറവച്ച് പദ്മനാഭദാസന്‍മാരായി നാടുഭരിച്ചിരുന്ന തിരുവിതാംകൂർ രാജപരമ്പര!. ഇത്തരം ചരിത്ര സത്യങ്ങൾ മനസ്സിലാക്കാതെ 'കോതക്ക് വായിൽ തോന്നിയത് പാട്ട്' എന്ന ശൈലി ഉപേക്ഷിച്ചു താങ്കൾ മാന്യനെങ്കിൽ ചരിത്ര സത്യവും ജനഹിതവും മാനിച്ച് താങ്കളുടെ പോസ്റ്റ് ഫേസ് ബുക്കിൽ നിന്ന് നീക്കം ചെയ്തു ഖേദം പ്രകടിപ്പിക്കുക ആണ് വേണ്ടത്. അത് സഹോദരനിൽ നിന്നും പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം, ബി. ശ്രീകുമാർ
Comments