ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടിയില്‍ ഫ്ളൂ ബാധിച്ചു മൂന്നുപേര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ഒട്ടാകെ ഫ്ളൂവിനെതിരെ ജാഗ്രത നിര്‍ദ്ദേശം നല്കി. ഹാരിസ് കൗണ്ടിയില്‍ 45, 50, 53 വയസ്സുള്ള മൂന്നുപേരാണ് എച്ച് വണ്‍-എന്‍വണ്‍ ഫ്ളൂവൈറസ് ബാധിച്ചു മരിച്ചതെന്ന് ഹാരസ് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ വെളിപ്പെടുത്തി. എട്ടുപേര്‍ കൂടി ഇതേ ഫ്ളൂ ബാധിച്ച് മരണമടഞ്ഞതായി സംശയിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് ഈ രോഗം പിടിപെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടി കൊണ്ടിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച ഇന്‍ഷൂറന്‍സ് ഫ്ളൂ അലര്‍ട്ട് പ്രഖ്യാപിച്ചു. 2009 ല്‍ പടര്‍ന്നു പിടിച്ച് ഫ്ളൂവിനേക്കാള്‍ മാരകമായ രീതിയിലാണ് ഈ വര്‍ഷത്തെ ഫ്ളൂ വ്യാപകമാകുന്നത്.. ഫ്ളൂ ലക്ഷണങ്ങള്‍ കണ്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഡോക്ടറുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫ്ളൂവിനെതിരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ സ്വീകരിക്കുന്നത് രോഗം വ്യാപകമാകുന്നത് തടയുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.
Comments