മൊണ്ടാന: ഒരു സ്‌ത്രീയുടെ മുഖത്ത് ഇടിച്ച് താടിയെല്ല് തകര്‍ത്ത കേസില്‍ പേസര്‍ ആന്റണി എന്ന 27 വയസുകാരനെ ആറു മാസം ജയില്‍ ശിക്ഷയ്‌ക്കും, അയ്യായിരം തവണ `ബോയ്‌സ് ഡു നോട്ട് ഹിറ്റ് ഗേള്‍സ്' എന്ന് എഴുതി സമര്‍പ്പിക്കുന്നതിനും കോടതി ജഡ്‌ജി വിധിച്ചു. മൊണ്ടാന ഡിസ്‌ട്രിക്‌ട് ജഡ്‌ജി ജിംറ്റോഡ് ബൊ ആണ് ഈ അപൂര്‍വ്വ വിധി പ്രസ്‌താവിച്ചത്. പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. ഡിസംബര്‍ 23-ന് തിങ്കളാഴ്‌ച നടത്തിയ വിധിപ്രഖ്യാപനത്തില്‍ അടുത്തവര്‍ഷം മെയ് 23-ന് മുമ്പ് അയ്യായിരം തവണ എഴുതി ഒപ്പിട്ട് ജഡ്‌ജിക്ക് തപാലില്‍ അയയ്‌ക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. 14 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഒരുമാസത്തെ തടവുശിക്ഷ വിധിച്ച് മാധ്യമ ശ്രദ്ധ നേടിയ ജഡ്‌ജിയാണ് റ്റോഡ്. പേസര്‍ ആന്റണി ഫെര്‍ഗുസന്റെ പേരില്‍ വേറെയും നിരവധി കേസുകള്‍ നിലവിലുണ്ട്. പീഡന കേസില്‍ പുറപ്പെടുവിച്ച വിധിക്കെതിരേ സ്‌ത്രീകള്‍ ജഡ്‌ജിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
Comments