വിവാഹത്തിനായി മോതിരങ്ങള്‍ തെരഞ്ഞെടുക്കാനൊരുങ്ങുന്നവര് ജാഗ്രതൈ. മോതിരങ്ങളുടെ തെരഞ്ഞെടുപ്പിലുമുണ്ട് ചില കാര്യങ്ങള്‍. വിവാഹശേഷമുള്ള പല ദമ്പതികളുടെയും വേര്‍പിരിയലിനു കാരണം ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെന്നാണല്ലോ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതിനുമപ്പുറം മറ്റു ചില കാരണങ്ങള്‍ കൂടി ഡൈവോഴ്സിനു പിന്നിലുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹമോതിരങ്ങളും ദമ്പതികളുടെ വേര്‍പിരിയലിനു കാരണമാകുന്നുവെന്നാണ് അവര്‍ പറയുന്നത്. പല രീതികളിലുമുള്ള വിവാഹമോതിരങ്ങളാണ് ഈ ദമ്പതികള്‍ ഒന്നിച്ചു ജീവിക്കണമോ അതോ പിരിയണോ എന്നു തീരുമാനിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ഒരു ജ്വല്ലറിയുടെ വെബ്സൈറ്റാണ് ഈ പഠനം പുറത്തു വിട്ടിരിക്കുന്നത്. കംപെയര് ജ്വല്ലറിയുടെ വെബ്സൈറ്റായ കംപെയര് ജ്വല്ലറി ഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോതിരങ്ങളുടെ സ്റ്റൈലാണ് ആളുകളെ ഒന്നിച്ചു ജീവിക്കുന്നതിനും പരസ്പരം പിരിയുന്നതിനും ഇടവരുത്തുന്നതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തിലുള്ള ദൗര്ഭാഗ്യക്കാരായ മോതിരങ്ങളും അവര്‍ കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ഗോള്‍ഡ്, ഡയമണ്ട് പതിച്ച മോതിങ്ങള്, വലിയ മോതിരങ്ങള്‍, സ്ക്വയര്‍ കട്ട് ചെയ്തവ മുതലായ മോതിരങ്ങളെയാണ് അവര്‍ ഈ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരം ദൗര്‍ഭാഗ്യ മോതിരങ്ങളുടെ ഏകദേശ വില എന്നു പറയുന്നത് 822.30 യൂറോ ആണെന്നും അവര്‍ പറയുന്നു. കവിഞ്ഞ സെപ്റ്റംബറിലാണ് കംപെയര് ജ്വല്ലറി അവരുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Comments