You are Here : Home / Readers Choice

ലാസ്‌വേഗാസില്‍ നിന്നൊരു ശുഭവാര്‍ത്ത; കളഞ്ഞു കിട്ടിയ 3,0000 ഡോളര്‍ ടാക്‌സി ഡ്രൈവര്‍ തിരികെ നല്‍കി

Text Size  

Story Dated: Saturday, January 04, 2014 04:52 hrs UTC

പണം സൂക്ഷിച്ച ബാഗുകള്‍ വാഹനങ്ങളില്‍ നിന്നും നഷ്‌ടപ്പെടുക സാധാരണമാണ്‌. എന്നാല്‍ അതിലുള്ള തുകയെന്നത്‌ 1000 മോ 10000മോ 50,000 മോ മാത്രമാണ്‌ ഉണ്ടാകാറുള്ളത്‌. അതിലും വലിയൊരു തുക വാഹനങ്ങളില്‍ വെച്ച്‌ മറക്കുക എന്നത്‌ അസംഭവ്യമാണ്‌. എന്നാല്‍ ലാസ്‌ വേഗാസില്‍ അതും സംഭവിച്ചു. അവിടെടഒരു ടാക്‌സി ഡ്രൈവര്‍ക്ക്‌ കളഞ്ഞു കിട്ടിയ തുക 1000 മോ 10000 മോ അല്ല, മൂന്നു ലക്ഷം ഡോളര്‍ ആണ്‌. ജെറാര്‍ഡോ ഗംബോവ എന്ന ടാക്‌സി ഡ്രൈവര്‍ക്കാണ്‌ ഇത്രയും വലിയ തുക കളഞ്ഞു കിട്ടിയത്‌. ടാക്‌സിയുടെ ബാക്‌ സീറ്റില്‍ ഒറു പേപ്പര്‍ ബാഗ്‌ ഇരിക്കുന്നതു കണ്ടാണ്‌ ഗംബോവ ബാഗ്‌ പരിശോധിച്ചത്‌. ബാഗിനുള്ളില്‍ ചോക്ലേറ്റ്‌ ആയിരിക്കുമെന്നാണ്‌ ഗംബോവ ആദ്യം കരുതിയത്‌. എന്നാല്‍ ബാഗ്‌ കാര്യമായി പരിശോധിച്ചപ്പോഴാണ്‌ ഇദ്ദേഹം ഞെട്ടിയത്‌. പച്ച നോട്ടുകളായിരുന്നു അതില്‍. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ തുക മൂന്നു ലക്ഷം ഡോളര്‍ വരും. എന്നാല്‍ ഗംബോവ ആ പണം സ്വന്തമാക്കിയില്ല എന്നത്‌ മറ്റൊരത്ഭുതം. പണം ലഭിക്കുന്നതിനു മുമ്പായി ബല്ലാഗിയോ ഹോട്ടലിലേക്ക്‌ ഓട്ടം പോയിരുന്നത്‌ അപ്പോഴാണ്‌ ഗംബോവക്ക്‌ ഓര്‍മ വന്നത്‌. ഉടന്‍ തന്നെ അദ്ദേഹം പണവുമായി ഹോട്ടലിലെത്തി. അറിയപ്പെടുന്ന ഒരു പോക്കര്‍ കളിക്കാരന്റേതായിരുന്നു ആ ബാഗ്‌. അയാളില്‍ നിന്നും തക്കതായ പ്രതിഫലം ഗംബോവക്കു ലഭിച്ചു. ഇതിനു പുറമെ വണ്ടിയുടെ കമ്പനിയും 1000 ഡോളര്‍ ഗംബോവയുടെ സത്യസന്ധതക്കായി നല്‍കി. എന്തായാലും പണത്തില്‍ നിന്നും ഒരു ഡോളര്‍ പോലും എടുക്കാതെ മുഴുവനും തിരികെ നല്‍കാനായതിന്റെ സന്തോഷത്തിലാണ്‌ ഗംബോവ. എനിക്കു വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും ലാസ്‌ വേഗാസ്‌ നഗരത്തിനു വേണ്ടിയും എന്റെ കമ്പനിക്കു വേണ്ടിയും ശരി ചെയ്‌തു എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നാണ്‌ പണം തിരികെ നല്‍കിയ ശേഷം ഗംബോവ പറയുന്നത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.