കളിച്ചു കൊണ്ടിരുന്ന കുട്ടി വാഷിംഗ് മെഷീനില്‍ കുടുങ്ങി. സംഭവം നടന്നത് സൗത്ത് ജോര്‍ദാനിലെ ഉട്ടായിലാണ്. 11 വയസുള്ള പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ കളിക്കിടെ വാഷിംഗ് മെഷീനില്‍ കുടുങ്ങിയത്. ഒളിച്ചിരിക്കുന്നത് കണ്ടുപിടിക്കുന്ന കളിക്കിടെയാണ് കുട്ടി അബദ്ധത്തില്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങിയത്. വാഷിംഗ് മെഷീന്റെ ഡ്രയറില്‍ ഒട്ടിപ്പോയ കുട്ടിയെ രക്ഷിക്കാന്‍ കുട്ടിയുടെ സഹോദരങ്ങള്‍ ഐസ് ക്യൂബുകളും ബട്ടറുമൊക്കെ വാഷിംഗ് മെഷീനുള്ളിലേക്ക് ഇട്ടു നോക്കിയെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളെത്തി അവരും എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനാവാതെ വന്നപ്പോഴാണ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. ഒടുവില്‍ ഫയര്‍ഫോഴ്സെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കളിക്കിടെ കുട്ടി വാഷിംഗ് മെഷീനുള്ളില്‍ ഒളിച്ചിരിക്കാനായി കയറിയതാണെന്നും എന്നാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ അതില്‍ കുടുങ്ങിപ്പോവുകയുമായിരുന്നെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ബറ്റാലിയന്റെ ചീഫ് ആയ റീഡ് തോംപ്സണ് പറഞ്ഞു. ഒളിച്ചിരിക്കുന്നതിനിടെ വാഷിംഗ് മെഷീന്റെ ഡ്രയറിനുള്ളിലേക്ക് പെണ്‍കുട്ടിയുടെ കാലുകള്‍ വീണു പോവുകയായിരുന്നു. ഒടുവില്‍ വാഷിംഗ് മെഷീന്റെ വാഷറും ഡ്രൈയറും മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.
Comments