മരണമടഞ്ഞു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ആള് മരിച്ച് 20 മണിക്കൂറിനു ശേഷം എണീറ്റു വന്നു. കെനിയയിലാണ് സംഭവം. 24 നാലു വയസു പ്രായമുള്ള പോള്‍ മട്ടോറ എന്നയാളാണ് ഈ അത്ഭുത വ്യക്തി. കെനിയയിലെ ലിമുറുവില്‍ നിന്നുള്ളയാളാണ് ഇയാള്‍. വിഷം അകത്തു ചെന്നതിനെ തുടര്‍ന്ന് ക്രിട്ടിക്കലായ അവസ്ഥയിലാണ് കഴിഞ്ഞ
ദിവസം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നൈവാഷയിലെ ജില്ലാ ആശുപത്രിയിലായിരുന്നു പോളിനെ പ്രവേശിപ്പിച്ചത്. ആത്മഹത്യാ ശ്രമത്തിനിടയിലാണ് ഇയാളുടെ ശരീരത്തില്‍ വിഷം അകത്തു ചെന്നത്. ആശുപത്രിയിലെത്തി അധികം കഴിയും മുമ്പേ ഡോക്ടര്‍മാര്‍ പോളിന്റെ മരണം സ്ഥിരീകരിച്ചു.
പോള്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ മൃതദേഹം കൊണ്ടു പോകാനുള്ള ഏര്പ്പെടുകള് ചെയ്യുന്നതിനിടെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പോള്‍ എണീറ്റു വന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച് 20 മണിക്കൂറിനു ശേഷമായിരുന്നു സംഭവം. ഇയാളുടെ മരണം എങ്ങനെ തെറ്റായി രേഖപ്പെടുത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ആശുപത്രിയുടെ ചാര്‍ജ് വഹിക്കുന്ന ഡോക്ടര്‍ ജോസഫ് എംബുരു ഉത്തരവിട്ടിട്ടുണ്ട്. ഇയാള്‍ കഴിച്ച വിഷത്തിന്റെ അളവ് മൂലം ഹൃദയമിടിപ്പ് സാവധാനത്തിലായതാകാമെന്നും അത് ഡോക്ടര്‍മാര്‍ തെറ്റായി സ്ഥിരീകരിച്ചതാകാമെന്നുമാണ് അദ്ദേഹം പറയുന്നത്. പക്ഷേ 20 മണിക്കൂര്‍ തെറ്റു പറ്റുമോ എന്ന കാര്യത്തിലും അവ്യക്തതയാണ്. ഏതായാലും പോള്‍ ഇപ്പോള്‍ ചികിത്സയോട് നന്നായി
പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments