പൗരാണിക സര്‍വ്വകലാശാലയുടെ അവശിഷ്‌ടങ്ങള്‍ ബീഹാറില്‍ നിന്നും കണ്ടെത്തി. നളന്ദ ജില്ലയിലെ തെല്‍ഹാരയില്‍ ഒരു ബുദ്ധ വിഹാരത്തിനു സമീപമാണ് അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. ലോക പ്രശസ്‌ത സര്‍വ്വകലാശാലകളായ നളന്ദ, വിക്രംശില സര്‍വ്വകലാശാലകളും ബീഹാറിലാണ് സ്ഥിതി ചെയ്‌തിരുന്നത്. എ.ഡി
ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാംഗ് ഇവിടം സന്ദര്‍ശിച്ചതായി അദ്ദേഹത്തിന്റെ തെലേഡക്ക എന്ന ചരിത്ര രേഖയില്‍ പറയുന്നുണ്ടെന്ന് സംസ്ഥാന പുരാവസ്‌തു വകുപ്പിന്റെ ഡയറക്‌ടറായ അതുല്‍ കുമാര്‍ വര്‍മ പറയുന്നു. ബീഹാറിന്റെ ചരിത്രത്തിലെ തന്നെ വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണിത്. അവശിഷ്‌ടങ്ങള്‍ പൂര്‍ണമായും കുഴിച്ചെടുക്കുന്നതിന് കൂടുതല്‍ കാലം ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു. നളന്ദ സര്‍വ്വകലാശാലയുടെ കാര്യത്തിലും അവശിഷ്‌ടങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിന് ഏറെക്കാലം എടുത്തിരുന്നു. 4ാം നൂറ്റാണ്ടിലുണ്ടായിരുന്ന നളന്ദക്കും 8ാം നൂറ്റാണ്ടിലെ വിക്രം ശിലക്കും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ പൗരാണിക സര്‍വ്വകലാശാലയാണിത്. 5ാം നൂറ്റാണ്ടില്‍ ഗുപ്‌ത കാലഘട്ടത്തിലാണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചതെന്ന് വര്‍മ പറയുന്നു. 45 അടി താഴ്‌ചയില്‍ കുഴിച്ചിട്ടാണ് അവശിഷ്‌ടങ്ങള്‍ ലഭിച്ചിരിക്കുന്നത്. കല്ലും വെങ്കലവും ഉപയോഗിച്ച് നിര്‍മിച്ച ഒരു വലിയ തറയും കണ്ടെത്തിയിട്ടുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ
പ്രത്യേക താല്‍പ്പര്യ പ്രകാരം 2009 ലാണ് ഇവിടെ ഖനനം ആരംഭിച്ചത്. അവശിഷ്‌ടങ്ങള്‍ പാട്‌നയിലെ അന്താരാഷ്‌ടര മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞയാഴ്‌ച നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇവിടെ ധാരാളം ബുദ്ധവിഹാരങ്ങള്‍ ഉണ്ടായിരുന്നതായും ആയിരക്കണക്കിന് സന്യാസിമാര്‍ ഇവിടെ നിന്നും ബുദ്ധിസം പഠിച്ചിരുന്നതായും ഹുയാന്‍ സാംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments