മെക്സിക്കൊ : ജീവനു തുല്യം സ്നേഹിക്കുകയും, ലാളിക്കുകയും ചെയ്യുന്ന തത്ത തന്നെ പോലീസിന് ഒറ്റി കൊടുക്കുമെന്ന് റിയാസിന് വിശ്വസിക്കാനാവുന്നില്ല.
കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. മെക്സിക്കോ സിറ്റിയിലെ ആള്‍ക്കഹോള്‍ ചെക്ക്പോയ്ന്റില്‍ റിയാസിന്റെ വാഹനം പരിശോധനയ്ക്കായി പോലീസ് നിര്‍ത്തിയിട്ടിരുന്നു. പരിശോധിക്കുന്നിടയില് പുറകില്‍ നിന്നും ഒരാളുടെ ശബ്ദം 'ഇവന് മദ്യപിച്ചിട്ടുണ്ട്, ഇവന് മദ്യപിച്ചിട്ടുണ്ട്'(ഹി ഈസ് ഡ്രങ്ക്). ശബ്ദം കേട്ട ഭാഗത്തേക്കു പോലീസ് നോക്കിയെങ്കിലും ആരേയും കണ്ടെത്താനായില്ല. വീണ്ടും ഇതേശബ്ദം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സൂക്ഷമ പരിശോധനയില്‍ ഇതാ കാറിനു പുറകില്‍ ഒരു തത്ത- യജമാനന് മദ്യപിക്കുന്നത് ഇഷ്ടമില്ലാതിരുന്ന തത്തയാണ് പോലീസിന് യജമാനനെ ഒറ്റികൊടുത്തത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത റിയാസിനെ ബ്രീത്തിങ്ങ് ടെസ്റ്റിന് വിധേയനാക്കി. മദ്യപിച്ചിരുന്ന എന്ന് തെളിഞ്ഞതിനാല്‍ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തയ്യാറായി. തത്തയുണ്ടോ വിടുന്നു. തന്റെ യജമാനന്റെ മദ്യപാനത്തെ വെറുത്തിരുന്നുവെങ്കിലും, യജമാനനെ സ്നേഹിച്ചിരുന്ന തത്തയേയും കൊണ്ടേ പോലീസിന് ജയിലിലേക്ക് പോകുവാന്‍ കഴിഞ്ഞുള്ളൂ. തത്തയില്ലാതെ തനിക്ക് ഒരു നിമിഷം പോലും ജീവിക്കുവാന്‍ സാധ്യമല്ല എന്ന റിയാസിന്റെ നിര്‍ബന്ധവും ഇതിനു പുറകിലുണ്ടായിരുന്നു. എന്തായാലും തത്തയും റിയാസും ഒരു രാത്രി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞതിനുശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
Comments