ലുക്കാസി വില്ല (ഒഹായോ): മയക്കുമരുന്നും വേദന സംഹാരിയും ചേര്‍ന്ന വിഷത്തിന്റെ പുതിയ മിശ്രിതം ഉപയോഗിച്ചുള്ള അമേരിക്കയിലെ ആദ്യ വധിശിക്ഷ ഇന്ന് ഒഹായോ സംസ്ഥാനത്തു നടപ്പാക്കി.
പുതിയ വിഷം ഉപയോഗിച്ചുള്ള വധശിക്ഷയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ആഴ്ച ഫെഡറല്‍ കോടതി തള്ളിയിരുന്നു. വധശിക്ഷയ്ക്കു ഉപയോഗിച്ചിരുന്ന പെന്റബാര്‍ബിറ്റോള്‍ എന്ന വിഷത്തിന്റെ ഉല്‍പ്പാദനം നിറുത്തിയതിനെ തുടര്‍ന്നാണ്. മഡാസോളം എന്ന മയക്കുമരുന്നും ഹൈഡ്രോമോര്‍ഫോണ്‍ എന്ന വേദന സംഹാരിയും ചേര്‍ത്തുള്ള വിഷ മിശ്രിതം വധ ശിക്ഷ നടപ്പാക്കുന്നതിന് ആദ്യമായി ഉപയോഗിച്ചത്.
22 വയസുള്ള 8 മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചതിനുശേഷം കഴുത്തറത്ത് കൊലപ്പെടുത്തിയ ഡെന്നീസ് മെര്‍ഗ്വയറിന്റെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്. 53 വയസുള്ള ഡെന്നീസ് 1989ലാണ് ഈ അറും കൊലയ്ക്കു 1994ലാണ് വധശിക്ഷകോടതി വിധിച്ചത്.
വിഷം സിരകളിലൂടെ പ്രവഹിച്ചു 15 മിനിറ്റിനുശേഷമാണ് മരണം സ്ഥിതീകരിച്ചത്. 15 മിനിട്ടോളം പ്രാണവായുവിനു വേണ്ടിയുള്ള പരാക്രമം കണ്ടു നിന്നവരുടെ കണ്ണുകളെ ഈറന്‍ അണിയിച്ചു. വധശിക്ഷയ്ക്കുപയോഗിച്ച ഈ മരുന്ന് തികച്ചു പരാജയവും ക്രൂരവുമാണെന്ന് ഡെന്നീസിന്റെ അറ്റോര്‍ണി പറഞ്ഞു.
വധശിക്ഷയുടെ തലേരാത്രി ഉറക്കം ഉപേക്ഷിച്ചു ഫോണ്‍വിളിയും എഴുത്തുമായി സമയം ചെലവഴിച്ച പ്രതി ചെയ്ത തെറ്റിനു മാപ്പപേക്ഷിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണം കൊടുക്കാതെ തന്നെ പ്രതി വധശിക്ഷയ്ക്കു വിധേയമാകുകയായിരുന്നു.
Comments