കളഞ്ഞു കിട്ടിയ തുക 40,000 യുഎസ് ഡോളര്‍ ഒരാള്‍ക്ക് പരമാവധി എത്ര രൂപ കളഞ്ഞു കിട്ടും. 100, 1000, 10000 . അതിലപ്പുറമൊന്നും കളഞ്ഞു കിട്ടാന്‍ വഴിയില്ല. കിട്ടിയാലും പലരും സ്വന്തം കീശയിലാക്കുകയാണ് പതിവ്. എന്നാല്‍ ഈ പതിവ് തെറ്റിച്ച ഒരാള്‍ ഒറിഗണിലുണ്ട്. അതും ചെറിയ തുകയൊന്നുമല്ല ഇയാള്‍ ഉടമക്കു നല്‍കിയത്. 40,000 ഡോളര്‍ ആണ്. 2,000 ന്റെ കാഷും 38,000 ത്തിന്റെ ചെക്കും. പോര്‍ട്ട് ലാന്‍ഡില്‍ നിന്നുള്ള ഷാരോണ്‍ ഡേവിസ് എന്ന 71 കാരിക്കാണ് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് തന്റെ പണം നഷ്‌ടപ്പെട്ടത്.
ആദ്യം പണം നഷ്‌ടപ്പെട്ട കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. കാറു നിര്‍ത്തി ചായ കുടിച്ചതിനു ശേഷം കാറുമായി മടങ്ങിപ്പോയ അവര്‍ പക്ഷേ തന്റെ കയ്യില്‍ നിന്നും പണം നഷ്‌ടപ്പെട്ട കാര്യം തിരികെ ലഭിക്കുന്നതു വരെ അറിഞ്ഞിട്ടേയില്ല. അവിടെയുണ്ടായിരുന്ന ബ്രയാന്‍ ഡി കാര്‍ലോ എന്നയാള്‍ക്കാണ് നഷ്‌ടപ്പെട്ട പണം ലഭിച്ചത്. അയാള്‍ തന്നെയാണ് ഹോട്ട്‌ലൈനില്‍ വിളിച്ച് വിവരമറിയിച്ചതും. ഇത്ര വലിയ തുക ലഭിച്ചിട്ടും അതില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെയാണ് ഉടമക്ക് ബ്രയാന്‍ പണം മടക്കി നല്‍കിയത്. ഒരു വീട് വാങ്ങാനുള്ളതായിരുന്നു ഡേവിസിന് ആ പണം.
അതിനുള്ള അവരുടെ ആകെ സമ്പാദ്യമായിരുന്നു അത്. താനായിട്ട് അത് അവര്‍ക്ക് നഷ്‌ടപ്പെടുത്താതെ എത്തിച്ചു കൊടുക്കാനായതിന്റെ സന്തോഷത്തിലാണ് ഡേവിസ്. അതു നഷ്‌ടപ്പെട്ടിരുന്നെങ്കില്‍ അവര്‍ എത്ര മാത്രം വിഷമിക്കുമായിരുന്നു. അതുണ്ടായില്ലല്ലോ എന്ന് കാര്‍ലോ ആശ്വസിക്കുന്നു. എത്തേണ്ട സമയത്ത് താന്‍ എത്തേണ്ടയിടത്ത് എത്തി എന്ന് കാര്‍ലോ പറയുന്നു. അതേ സമയം അത്ഭുതപ്പെടുത്തുന്ന മനുഷ്യന്‍ എന്നാണ് കാര്‍ലോയെക്കുറിച്ച് ഡേവിസിന് പറയാനുള്ളത്.
Comments