You are Here : Home / Readers Choice

സ്‌ക്കൂട്ടര്‍ ഓടിച്ച ഏഴ് വയസ്സുക്കാരന്‍ ട്രക്കിലിടിച്ച് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 22, 2014 12:31 hrs UTC

 

സാനന്റോണിയൊ : ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിക്കുന്നത് കുട്ടികള്‍ക്ക് ഒരു വിനോദമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ഉല്ലാസത്തിനായി ഇത്തരം സ്‌ക്കൂട്ടര്‍ വാങ്ങി കൊടുക്കുന്നത് സാധാരണവുമാണ്. പലപ്പോഴും സ്‌ക്കൂട്ടര്‍  നിയന്ത്രിക്കാനാവാതെ കുട്ടികള്‍ അപകടത്തില്‍പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊടുവിലത്തെ  ഒരു സംഭവമാണ് തിങ്കാഴ്ച വൈകീട്ട് ന്യൂബ്രോണ്‍ഫെല്‍സ് സ്ട്രാറ്റ് ഫോര്‍ഡ് ഗ്രേയ്‌സ് റോഡില്‍ സംഭവിച്ചത്.

സ്‌ക്കൂള്‍ അവധിയായതിനാല്‍ വൈകീട്ട് സക്കൂട്ടര്‍ എടുത്തു സവാരിക്കിറങ്ങിയതായിരുന്നു ഏഴ് വയസ്സുക്കാരനായ ഏനന്‍ സ്‌നയ്ഡര്‍(ANNON SNIDER) പിക്ക് അപ് ട്രക്ക് വരുന്നതു ശ്രദ്ധിക്കാതെ ട്രക്കിനു മുന്‍പില്‍ വന്ന്‌പ്പെട്ട കുട്ടിയേയും, സ്‌ക്കൂട്ടറിനേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 54 വയസ്സുക്കാരനായ പിക്ക് അപ് ഡ്രൈവര്‍ വാഹനം അവിടെതന്നെ നിറുത്തിയെങ്കിലും, കുട്ടിയെ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു ഡ്രൈവര്‍ക്കെതിരെ കേസ്സെടുക്കണമോ എന്ന് തീരുമാനമായില്ല. മിക്കവാറും മാതപിതാക്കളുടെ അശ്രദ്ധയാണ് കുട്ടികള്‍ അപകടപ്പെടുന്നതിനുള്ള കാരണായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇലക്ട്രിക് സ്‌ക്കൂട്ടര്‍ കുട്ടികള്‍ ഓടിക്കുന്നത് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണമെന്ന മുന്നറിയിപ്പ് ഇതിനുമുമ്പും പലപ്പോഴും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.