കാലിഫോര്‍ണിയയില്‍ 28 കാരിക്ക് ജനിച്ചത് 15 പൗണ്ട് ഭാരമുള്ള ഭീമന് ശിശു. ആന്‍ഡ്ര്യൂ ജേക്കബ് സെര്‍വാന്റസ് എന്നയാളുടെ ഭാര്യയായ വനേസ എന്ന യുവതിയാണ് ഈ വലിയ ചെറിയ കുട്ടിക്ക് ജന്മം നല്‍കിയത്. വിക്ടര്‍ വില്ലയിലെ ഡെസേര്‍ട്ട് വാലി ആശുപത്രിയിലാണ് ഈ കൊച്ചു ഭീമന്റെ ജനനം. റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തു കൊണ്ടാണ് ഇവന്റെ ജനനം. അവിടെ ഇതു വരെ ജനിച്ചതില്‍ വെച്ച് ഏറ്റവും ഭാരക്കൂടുതലുള്ള ശിശുവാണിത്. കുഞ്ഞിന്റെ അമ്മക്കാവട്ടെ അഞ്ചടി ഒരിഞ്ച് ഉയരം മാത്രമേയുള്ളൂ. 15 പൗണ്ട് ഭാരമെന്നത് നിസ്സാരമല്ല. അതു കൊണ്ടു തന്നെ കുഞ്ഞിന്റെ അമ്മ ഇതുവരെ ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടുമില്ല. സംഭവമറിഞ്ഞപ്പോള്‍ തന്നെ വലിയ ഷോക്കിലാണ് വനേസ. നഴ്സ് രണ്ടാമതും അവരുടെ മുന്നില്‍ വെച്ച് കുട്ടിയുടെ തൂക്കം നോക്കി കാണിച്ചാലല്ലാതെ താനിത് വിശ്വസിക്കില്ലെന്നാണ് വനേസ പറയുന്നത്. വനേസ വിശ്വസിച്ചാലും ഇല്ലെങ്കിലും 15 പൗണ്ട് തൂക്കമുള്ള ഒരു ഭീമന് തന്നെയാണത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഭാരമുള്ള കുട്ടി യുഎസ് എ യിലാണ് ജനിച്ചത്. 14 പൗണ്ടായിരുന്നു അവന്റെ ഭാരം. 1879ല്‍ 23 പൗണ്ട് ഭാരമുള്ള കുട്ടി ജനിച്ചിരുന്നെങ്കിലും ജനിച്ച് 11 മണിക്കൂര്‍ മാത്രമേ ജീവിച്ചരുന്നുള്ളൂ. 2005ല്‍ ബ്രസീസിലിലും ഒരു ഭീമന് ശിശു പിറന്നിരുന്നു.
Comments