അമേരിക്കയിലെ വളര്‍ന്നു വരുന്ന വ്യവസായമാകുകയാണ് മരിജുവാന പലഹാരവില്‍പ്പന.
ചോക്കലേറ്റ് അടക്കമുള്ള പല വസ്‌തുക്കളും ചേര്‍ത്താണ് അവര്‍ മരിജുവാന
പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്. കൊളറാഡോയിലാണ് ഇത് ഏറ്റവും കൂടുതല്‍.
ഏതായാലും മരിജുവാന മാര്‍ക്കറ്റില്‍ എത്തിയതിനു ശേഷം മറ്റു പലഹാരങ്ങള്‍
ബേക്കറികളില്‍ നിന്നും ഔട്ടായിരിക്കുകയാണ്. ചോക്കലേറ്റ്, വെണ്ണ തുടങ്ങി
വിവിധ സാധനങ്ങള്‍ കൊണ്ട് പല രീതിയില്‍ നിര്‍മിക്കുന്ന ഈ പലഹാര കച്ചവടം
ഇപ്പോള്‍ അമേരിക്കയിലെ ഒരു വന്‍ ബിസിനസ് തന്നെയാണ്. എന്നാല്‍
കുട്ടികള്‍ ഇത് ഉപയോഗിക്കുന്നതിനെതിരെ മാതാപിതാക്കളും സ്‌കൂളുകളും ചില
ഡോക്‌ടര്‍മാരും രംഗത്തു വരുന്നുണ്ട്.
എന്നിട്ടും നിയന്ത്രണം പൂര്‍ണമായി നടപ്പിലാക്കാനാകുന്നില്ലെന്നതാ
വാസ്‌തവം. പല നിയമങ്ങളും കൊണ്ടു വന്നെങ്കിലും കുട്ടികള്‍ക്കിടയിലെ
മരിജുവാന നിരോധനം കാര്യക്ഷമമായി നടക്കുന്നില്ല. മരിജുവാന കേക്ക്,
മിഠായികള്‍, കല്‍ക്കണ്ടം എന്നിവ ധാരാളം കുട്ടികള്‍ കഴിക്കുന്നുണ്ട്.
കണക്കുകള്‍ പ്രകാരം 2009 നും 2011 നുമിടയില്‍ 14 കുട്ടികളാണ് മരിജുവാന
അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെട്ടത്. നോര്‍ത്തേണ്‍ കൊളറാഡോയില്‍ രണ്ടു വയസുള്ള
കുട്ടിയാണ് മരിജുവാന അകത്തു ചെന്ന് ആശുപത്രിയിലായത്. കഴിഞ്ഞയാഴ്‌ച
ഒലാത്തയിലെ ഒരു ഹൈസ്‌കൂളില്‍ മരിജുവാന ഉപയോഗിച്ചതിന് 14 വയസുള്ള
കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കുട്ടികള്‍ക്കു പുറമെ
മറ്റു 48 കുട്ടികളെക്കൂടി ആ സമയത്ത് ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരുന്നു. ചെറുപ്പക്കാരായ കുട്ടികളിലെ മരിജുവാന ഉപയോഗം
ശ്വാസഗതി നിലക്കുന്നതിന് വരെ കാരണമാകുമെന്ന്‌് ഡോക്‌ടര്‍മാര്‍
പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മരിജുവാന വില്‍പ്പന
അമേരിക്കയില്‍ പൊടിപൊടിക്കുകയാണ്.
Comments