You are Here : Home / Readers Choice

സഹോദരന്റെ വെടിയേറ്റ് ഒമ്പതുവയസ്സുകാരന്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 08, 2014 01:13 hrs UTC

 

ബോസ്റ്റണ്‍ : 14 വയസ്സുള്ള സഹോദരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി 9 വയസ്സുകാരന്‍ മരിച്ച സംഭവം ബോസ്റ്റണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇന്ന്(വെള്ളിയാഴ്ച) രാവിലെ 11.30ന് വീട്ടില്‍വെച്ചായിരുന്നു സംഭവം. കുട്ടികള്‍ രണ്ടുപേരേയും തനിച്ചാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു.

മോര്‍ട്ടന്‍ സ്ട്രീറ്റിലുള്ള ജെയിംസ് ഹെന്നിങ്ങ്ഗണ്‍ സ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ടത്.

ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും നെഞ്ചില്‍ വെടിയേറ്റ കുട്ടി ഇതിനകം മരിച്ചിരുന്നു.

സംഭവസ്ഥലത്തുനിന്നും ഓടിപോയ സഹോദരനെ അല്പസമയത്തിനകം പോലീസ് പിടികൂടി.
സ്‌ക്കൂള്‍ സമയത്ത് കുട്ടികള്‍ എന്തുകൊണ്ട് വീട്ടിലിരുന്നു എന്നും, കുട്ടികളുടെ കയ്യില്‍  എങ്ങനെ തോക്ക് ലഭിച്ചുവെന്നും അന്വേഷിച്ചുവരുന്നതായി സഫ്‌ലോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഡാനിയേല്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളുടെ പേരുവിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
അശ്രദ്ധമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തോക്ക് കുട്ടികളുടെ കൈവശം ലഭിക്കുകയും, അപ്രതീക്ഷിതമായി പൊട്ടി കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

രക്ഷിതാക്കള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് തുടര്‍ച്ചയായി ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.