ടെന്നിസ്സി : വളര്‍ത്തമ്മ അഞ്ചുവയസ്സുകാരിയോട് പല തവണ പറഞ്ഞിട്ടുള്ളതാണ് തനിക്കുവേണ്ടി വാങ്ങി വെച്ചിരിക്കുന്ന സോഡാ എടുത്ത് കുടിക്കരുതെന്ന്. ഇതനുസരിക്കാതെ സോഡാ കുടിച്ച കുട്ടിക്ക് വളര്‍ത്തമ്മയും, അച്ഛനും കൂടി നല്കിയ ശിക്ഷ 2 ലിറ്റര്‍ ഗ്രേപ് സോഡയും, വെള്ളവും പൂര്‍ണ്ണമായും ഒരേ ഇരിപ്പില്‍ കുടിക്കണമെന്നാണ്. കുട്ടിക്ക് വേറെ ഒരു വഴിയും ഇല്ലായിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഇത്രയും സോഡയും, വെള്ളവും കുടിച്ച കുട്ടി അബോധാവസ്ഥയിലാകുകയും, തുടര്‍ന്ന് ശരീരത്തിന് പൂര്‍ണ്ണമായും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തു. ചിലദിവസങ്ങള്‍ക്കുശേഷം മസ്തിഷ്ക്ക ആഘാതം മൂലം മരണം സംഭവിക്കുകയും ചെയ്തു.
2012 ജനുവരിയില്‍ നടന്ന സംഭവത്തിന്റെ റിപ്പോര്‍ട്ട് 16 മാസ്തിന് ശേഷമാണ് ലഭിക്കുന്നത്. അമിതമായി ഗ്രേപ് സോഡയും, വെള്ളവും കുടിപ്പിച്ചത് കുട്ടിയുടെ മരണകാരണമായി എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്.
കൊലപാതകുറ്റം ചുമത്തി വളര്‍ത്തമ്മയേയും അച്ഛനേയും ഫെബ്രുവരി 6 വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് 500, 000 ഡോളറാണ് ജാമ്യസംഖ്യയായി കോടതി വിധിച്ചത്. ഡിസ്രിക്റ്റ് അറ്റോര്‍ണി ജനറല്‍ ബെര്‍ക്കിലി ബെല്‍ ആണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
Comments