You are Here : Home / Readers Choice

മോഡിയുടെ പട്ടേല്‍ പ്രതിമക്കു പകരം ചവാന്റെ ശിവജി പ്രതിമ

Text Size  

Geethu Thambi

Aswamedham News Team

Story Dated: Saturday, February 15, 2014 12:53 hrs UTC


വോട്ടു പിടിക്കല്‍ തന്ത്രത്തിന്റെ ഭാഗമായി ഗുജറാത്ത്‌ മുഖ്യമന്ത്രി
നരേന്ദ്ര മോഡി സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിന്റെ പ്രതിമ
സ്ഥാപിക്കാനൊരുങ്ങുന്നതിനു പകരമായി അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ
പ്രതിമ നിര്‍മാണത്തിന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്റെ
നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഒരുങ്ങുന്നു.

 മഹാരാഷ്‌ട്ര കാബിനറ്റാണ്‌ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്‌.
ശിവജിയുടെ പ്രതിമ നിര്‍മാണത്തിനായി 100 കോടി രൂപയാണ്‌ സര്‍ക്കാര്‍
ചിലവഴിക്കാന്‍ പോകുന്നത്‌. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും
ശിവജിയുടേതെന്നാണ്‌ ചവാന്‍ പറയുന്നത്‌. ഐക്യത്തിന്റെ പ്രതിമയെന്നു
പേരിട്ട 182 മീറ്റര്‍ നീളമുള്ള പ്രതിമയാണ്‌ മോഡി
നിര്‍മിക്കാനൊരുങ്ങുന്നത്‌.

എന്നാല്‍ ശിവജിയുടെ പ്രതിമയുടെ നീളമെത്രയാണെന്ന്‌ വ്യക്തമാക്കിയിട്ടില്ല.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനടുത്തുള്ള ഒരു ദ്വീപിലാണ്‌ പട്ടേലിന്റെ
പ്രതിമ നിര്‍മിക്കുന്നത്‌. പ്രതിമക്കൊപ്പം അതേ പ്രദേശത്ത്‌ ഒരു
മ്യൂസിയവും അക്വേറിയവും നിര്‍മിക്കാനും മോഡി പദ്ധതിയിടുന്നുണ്ട്‌. ഇവിടം
ഒരു വിനോസഞ്ചാരകേന്ദ്രമാക്കാനാണ്‌ മോഡിയുടെ തീരുമാനം. നാലു വര്‍ഷം
കൊണ്ടാവും പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കുക. 2014 ലെ ലോകസഭാ
തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ രണ്ടു കൂട്ടരുടെയും പ്രതിമ നിര്‍മാണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.