You are Here : Home / Readers Choice

ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യ

Text Size  

Story Dated: Monday, March 17, 2014 10:36 hrs UTC

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യ. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്‌ഐപിആര്‍ഐ) പുറത്ത് വിട്ട കണക്കുകളിലാണ് ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമെന്ന് കണ്ടെത്തിയത്.  രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് പാകിസ്താനുമാണ്.

റിപ്പോര്‍ട്ട് റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏററവും അധികം ആയുധങ്ങള്‍ ഇറുക്കുമതി ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ടാം സ്ഥാനത്ത് യുഎസാണ്. 2004 മുതല്‍ 2008 വരെയും 2009 മുതല്‍ 2013 വരെയും ഇന്ത്യ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ അളവില്‍ 111 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. ലോകത്താകമാനം ഇറക്കുമതി ചെയ്യപ്പെട്ട ആയുധങ്ങളുടെ അളവില്‍ ഏഴ് ശതമാനം മുതല്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി.  

അമേരിയ്ക്കയില്‍ നിന്ന് ഏഴ് ശതമാനത്തോളം ആയുധങ്ങളാണ് ഇന്ത്യ ഇറുക്കുമതി ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിയ്ക്ക, റഷ്യ, ജര്‍മ്മനി, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഏറ്റവും അധികം ആയുധങ്ങള്‍ വിതരണം ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.