കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് ഒരു കോടി രൂപ പിഴ വിധിച്ചു. കമ്പനിയ്‌ക്കെതിരായി നടക്കുന്ന അന്വേഷണവുമായി സഹകരിക്കാത്തതിനാണ് പിഴ. ഓണ്‍ലൈന്‍ സെര്‍ച്ചിലും പരസ്യവിപണിയിലുമുള്ള വിപണി ഗൂഗിള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കാട്ടി മാട്രിമോണി ഡോട്ട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവരാണ് ഗൂഗിളിനെതിരായി കോംപറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയത്. ഇന്ത്യയില്‍ ഗൂഗിളിന്റെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമായി ഗൂഗിള്‍ സഹകരിച്ചില്ലെന്നാണ് ആരോപണം.
Comments