ഒബാമയുടെ പിതൃസഹോദരി അന്തരിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, April 26, 2014 10:53 hrs UTC
മാസ്സച്യൂസെറ്റ്സ് : അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പിതൃസഹോദരി സെഫ് യുനി ഒനിയാഗോ 61 വയസ്സ് ഏപ്രില്‍ 22 ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് ബോസ്റ്റണ്‍ റിഹാബിലേഷന്‍ സെന്ററില്‍ വെച്ച് അന്തരിച്ചു.
കാന്‍സറും, ശ്വാസകോശ രോഗവും, സംബന്ധിച്ച് ചികിത്സയിലായിരുന്നു സെയ്ഫുനിയെന്നു അറ്റോര്‍ണി മാര്‍ഗരറ്റ് വോങ്ങ് പറഞ്ഞു.
ജന്മനാടായ കെനിയായില്‍ നിന്നും 2000 ത്തിലാണ് സെയ് ഫുനി അമേരിക്കയില്‍ എത്തിയത്. ബോസ്റ്റണിലെ പ്രായമായവര്‍ക്കുള്ള പൊതുഹൗസിങ്ങ് കോംപ്ലക്സിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
2010 ല്‍ യു.എസ്. ജഡ്ജി സെയ്ഫുനിക്ക് നിയമപരമായി അമേരിക്കയില്‍ താമസിക്കുന്നതിനുള്ള അനുമതി നല്കിയതു വിവാദമായിരുന്നു. കെനിയയിലേക്ക് മടങ്ങി പോകുന്നത് അപകടകരമാണെന്ന് അറ്റോണി വാദിച്ചതിനെ തുടര്‍ന്നാണ് ഇവിടെ താമസിക്കുന്നതിനുള്ള അനുമതി നല്‍കിയത്.
സംസ്ക്കാരത്തിന്റെ അവസാന തീരുമാനങ്ങള്‍ അറിവായിട്ടില്ല. ബോസ്റ്റണില്‍ തന്നെ മൃതദേഹം സംസ്ക്കരിക്കണോ അതോ കെനിയായിലേക്ക് കൊണ്ടുപോകണമോ എന്ന് ഉടന്‍ തീരുമാനിക്കുമെന്ന് സെയ് ഫുനിയായുടെ സഹോദരി പറഞ്ഞു. ചില ആഴ്ചകള്‍ക്ക് മുമ്പ് സഹോദരിയെ ശുശ്രൂഷിക്കുന്നതിനാണ് ഇവര്‍ കെനിയായില്‍ നിന്നും എത്തിയത്.
Comments