വിവസ്ത്രധാരിയായി ജയില്‍ചാടിയ പ്രതി അറസ്റ്റില്‍
Text Size
Story Dated: Monday, April 28, 2014 09:29 hrs UTC
കെയ്ല്‍(ടെക്സസ്) : കെയ്ല്‍ കറക്ഷന് ഫെസിലിറ്റിയില്‍ നിന്നും ശനിയാഴ്ച (ഏപ്രില്‍ 26)വൈകീട്ട് രക്ഷപ്പെട്ട പ്രതിയെ ഏതാനും മണിക്കൂറുകള്‍ക്കകം ജയിലിന് സമീപമുള്ള മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന കാട്ടില്‍ നിന്നും പിടികൂടി.
സൗത്ത് ഓസ്റ്റിനിലുള്ള ജയിലില്‍ നിന്നും വിവസ്ത്രധാരിയായിട്ടാണ് പ്രതി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പിടികൂടുമ്പോള്‍ ശരീരത്തില്‍ വസ്ത്രമില്ലായിരുന്നുവെന്നു മാത്രമല്ല ആകെ ഒരു കാലില്‍ മാത്രമേ ഷൂ ധരിച്ചിരുന്നുള്ളൂ. ശരീരത്തില്‍ ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നു. 34 വയസ്സുള്ള കെന്‍ഡ്രിക്ക് ഡേവിസ് ഡാളസ് കൗണ്ടിയില്‍ നടത്തിയ രണ്ടു കവര്‍ച്ച കേസ്സില്‍ 25 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
ടെക്സസ്സില്‍ സ്വകാര്യസംരക്ഷണയില് നടത്തുന്ന ഏഴു ജയിലുകളില്‍ ഒന്നാണഅ കെയ്ലി. ഇന്റര്‍സ്റ്റേറ്റ് 35 ല്‍ നിന്നും ഏഴുമൈല്‍ വടക്കുമാറി ഡാന്മര്ക്കസിലാണ് 520 തടവുപുള്ളികള്‍ താമസിക്കുന്ന ജയില്‍. ചുറ്റും ഫെന്‍സ് കെട്ടിയിട്ടുള്ള ജയിലില്‍ നിന്നും സുരക്ഷ സൈനീകരുടെ കണ്ണുവെട്ടിച്ചു പ്രതി എങ്ങനെ പുറത്തുചാടി എന്നതു പോലീസിനെ അത്ഭുതപ്പെടുത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments