പള്ളിയുടെ ക്രെഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പുരോഹിതന് 15 വര്‍ഷം തടവ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 06, 2014 10:21 hrs UTC
ചിക്കാഗൊ : പള്ളിയുടെ പേരില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.
ചിക്കാഗൊ സെന്റ് പോള്‍ ക്രിസ്റ്റ്യന്‍ മെത്തഡിസ്റ്റ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ച് പാസ്റ്ററാണ് നാല്പത്തിയേഴുകാരനായ ബെര്‍ണാഡ് ജോണ്സണ്.
2008 മുതല്‍ 2010 വരെ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏകദേശം 50,000 ഡോളറാണ് ചര്‍ച്ചിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയത്. വസ്ത്രം, ഗ്രോസറി, റസ്റ്റോറന്റ്, വിനോദ പരിപാടികള്‍ എന്നിവക്കാണ് പാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ചത്.
മെയ് 5ന് കുക്ക് കൗണ്ടി പ്രോസിക്യൂട്ടര്‍ പുറത്തുവിട്ട കോടതി രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്.
മെയ് 5ന്(തിങ്കളാഴ്ച) കോടതി പാസ്റ്ററിനെ ക്രെഡിറ്റ് കാര്‍ഡ് ദുര്‍വിനിയോഗം ചെയ്തു എന്ന കുറ്റം ചുമത്തി 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.
ദേവാലയങ്ങളുടെ പേരില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ടാക്സ് കൊടുക്കേണ്ടതില്ല എന്ന് മനസ്സിലാക്കി പല പട്ടക്കാരും, ദേവാലയ നടത്തിപ്പുക്കാരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പട്ടക്കാരന്‍ ലഭിച്ച ജയില്‍ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകുമെന്നാണ് ക്രിമിനല്‍ കോര്‍ട്ട് ജഡ്ജി അഭിപ്രായപ്പെട്ടത്.
Comments