ഡിട്രോയ്റ്റ് . രണ്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടത്തുന്നത് കണ്ടാണ് അധ്യാപിക എത്തിയത്. കയ്യില്‍ കിട്ടിയത് ചൂലായിരുന്നു. ചൂലു കൊണ്ട് ഒരു വിദ്യാര്‍ഥിയുടെ പുറത്ത് പല തവണ അടിച്ചു. ചൂലിന്റെ പ്രാധാവ്യം ഒന്നും ടീച്ചറര്‍ക്കറിയില്ലല്ലോ. ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂല് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നെങ്കില്‍ അധ്യാപികയെ ഒരു പക്ഷേ ജോലിയില്‍ നിന്നും പിരിച്ചു വിടുമായിരുന്നില്ല.
എന്തായാലും അധ്യാപികയുടെ ചൂലുകൊണ്ടുളള അടി മിഷിഗണ്‍ സ്കൂള്‍ കോഡ് വയലേഷനാണെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
രണ്ട് കുട്ടികള്‍ തമ്മിലുളള ഫൈറ്റ് ഒഴിവാക്കുന്നതിനായിരുന്നു അധ്യാപിക ചൂല് ഉപയോഗിച്ചതെങ്കിലും ചൂല് എന്ന വസ്തുവിന്റെ പ്രയോഗം തെറ്റാണെന്നായിരുന്നു ഡിട്രോയ്റ്റ് ടീച്ചേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കീത്ത് ജോണ്‍സന്റെ അഭിപ്രായം.
അടിപിടിയില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ രണ്ട് പേരേയും 10 ദിവസത്തേക്ക് സസ്പെന്റ് ചെയ്തു.
അധ്യാപികയ്ക്കെതിരെ എടുത്ത ശിക്ഷണ നടപടിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
Comments