മിഷേല്‍ ഒബാമ വൈറ്റ്ഹൗസില്‍ മദേഴ്സ്ഡെ ആഘോഷിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, May 14, 2014 10:28 hrs UTC
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജില് ബൈഡന് എന്നിവര്‍ ചേര്‍ന്ന് മദേഴ്സ് ഡെയില്‍ മിലിട്ടറിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ അമ്മമാരെ ആദരിച്ചു.
മെയ് 12 തിങ്കളാഴ്ച രാവിലെയാണ് അമ്മമാരെ ആദരിക്കുന്ന ചടങ്ങ് നടന്നത്. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും. അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്യേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് പ്രഥമവനിത പറഞ്ഞു. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും രാഷ്ട്രത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുകയും, ജീവന് ബലിയര്‍പ്പിക്കുകയും ചെയ്തവരുടെ അമ്മമാര്‍ ഒന്നിച്ചു സമ്മേളിച്ചപ്പോള്‍ മിഷേലിന്റെ മാതാവും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ജൊബൈഡന്റെ പത്നി തന്റെ മകനും സൈന്യത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യവും, അഭിമാനവും ഉണ്ടെന്ന് പറഞ്ഞു. വൈറ്റ് ഹൗസില്‍ എത്തിചേര്‍ന്ന് അമ്മമാര്‍ക്ക് പ്രത്യേകം വിരുന്നും, സംഗീത വിരുന്നും ഒരുക്കിയിരുന്നു.
Comments