You are Here : Home / Readers Choice

ലോകത്തെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍

Text Size  

Story Dated: Sunday, May 18, 2014 09:28 hrs UTC


ലോകത്ത് ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. പത്തുകോടി വര്‍ഷംമുമ്പ് പാറ്റഗോനിയ വനമേഖലയില്‍ ജീവിച്ച ദിനോസറാണ് ഇതെന്ന് ഗവേഷകര്‍ പറഞ്ഞു. അര്‍ജന്റീനയിലെ പാറ്റഗോനിയ മരുഭൂമിമേഖലയിലാണ് ഫോസിലുള്ളത്.
പ്രദേശത്തെ കര്‍ഷകത്തൊഴിലാളിയാണ് ഫോസില്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഗവേഷകര്‍ ശാസ്ത്രീയ പര്യവേക്ഷണം നടത്തി.  14 ആഫ്രിക്കന്‍ ആനകളുടെ ഭാരമുണ്ടായിരുന്നെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണക്കാക്കി. സസ്യാഹാരിയായ ടിടാനോസര്‍ എന്ന ജീവിവര്‍ഗത്തില്‍പെട്ട ദിനോസറാണിത്. ദിനോസറിന് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ പൊക്കവും 77 ടണ്‍ ഭാരവും കണക്കാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.