ഇന്ത്യന്‍ ഗ്യാസ്റ്റേഷന് ഉടമയെ വധിച്ച കേസ്സില്‍ പതിമൂന്നുകാരന് 15 വര്‍ഷം തടവ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 20, 2014 09:53 hrs UTC
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഷെല്‍ ഗ്യാസ് സ്റ്റേഷന് കവര്‍ച്ച ചെയ്യുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വ്യാപാരി ഷംസുദീന്റെ കൊലപാതകത്തിനുത്തരവാദിയായ പതിമൂന്നു വയസ്സുകാരനെ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ടെക്സസ്സ് ജുവനയ്ല്‍ ജസിറ്റിസ് ഡിപ്പാര്‍ട്ട്മെന്റ് 15 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.
മാര്‍ച്ച് 24 നായിരുന്നു ഗ്യാസ് സ്റ്റേഷന് കവര്‍ച്ച നടത്തുന്നതിന് 19 വയസ്സുകാരനും, 13 വയസ്സുകാരനും പദ്ധതി തയ്യാറാക്കിയത്.
നാല്പതു വര്‍ഷത്തെ തടവുശിക്ഷയാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതെങ്കിലും, പ്രായവും, വെടിയുതിര്‍ത്തത് പതിമൂന്നുകാരന് അല്ലാത്തതിനാലുമാണ് ശിക്ഷാ കാലാവധി കുറഞ്ഞത്.
19 വയസ്സുകാരനാണ് ഷംസുദീനു നേരെ വെടിവെച്ചത്. എന്നാല്‍ കൊലപാതകത്തില്‍ താനും പങ്കാളിയായിരുന്നു എന്ന് പതിമൂന്നുകാരന് സമ്മതിച്ചിരുന്നു.
പത്തൊമ്പതു വയസ്സുകാരന് കൊലപാതക കുറ്റത്തിന് വിചാരണ നേരിടുകയാണെന്ന് മോണ്ട ഗോമറി കൗണ്ടി അറ്റോര്‍ണി ജൊസിലാം ബ്രൈറ്റ് പറഞ്ഞു.
Comments