കാലിഫോര്‍ണിയ . കാലിഫോര്‍ണിയ സംസ്ഥാനത്തെ അറിയപ്പെടുന്ന ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരനും, ഗെ റൈറ്റ്സ് ആക്റ്റിവിറ്റിസുമായ ഹാര്‍വി മില്‍ക്കിനെ ആദരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ തപാല്‍ വകുപ്പ് മെയ് 22 വ്യാഴാഴ്ച പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.
രാഷ്ട്രീയ നേതാക്കന്മാര്‍ വൈറ്റ് ഹൌസില്‍ ഒത്തുചേര്‍ന്ന് ഹാര്‍വി മില്‍ക്കിന്റെ 84-ാം മത് ജന്മദിനാഘോഷിക്കുന്ന അവസരത്തിലാണ് തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം നടന്നത്.
1977 കാലിഫോര്‍ണിയായില്‍ നിന്നാണ് ആദ്യത്തെ ഗെ പൊളിറ്റീഷ്യനായ ഹാര്‍വി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്.
സാന്‍ഫ്രാന്‍സിസ്ക്കോ ബോര്‍ഡ് ഓഫ് സൂപ്പര്‍ വൈസേഴ്സ് അംഗമായി ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1978 ല്‍ 48 -ാം വയസില്‍ ഹാര്‍വി വെടിയേറ്റ് വധിക്കപ്പെട്ടു.
2009 ല്‍ മരണാനന്തരം മെഡല്‍ ഓഫ് ഫ്രീഡം എന്ന അവാര്‍ഡ് നല്‍കി പ്രസിഡന്റ് ഒബാമ ഹാര്‍പിയെ ആദരിച്ചിരുന്നു.
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയോടുകൂടിയ ഫോര്‍ എവര്‍ സ്റ്റാമ്പാണ് യുഎസ് പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കിയിരിക്കുന്നത്.
മനുഷ്യവംശത്തിന്റെ നിലനില്പ്പ് തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് സ്വവര്‍ഗ്ഗാനുരാഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന അമേരിക്കയില്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന നിരവധി സംഘടനകള്‍ രംഗത്തുണ്ട്. അമേരിക്കന്‍ തപാല്‍ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നാ ണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
Comments