ന്യൂഹാംപഷെയര്‍ : അമേരിക്കന്‍ പൗരത്വമുള്ള ഡാനിയേല്‍ വാണിയുടെ ഭാര്യയും, ഡോക്ടറുമായ 27 വയസ്സുള്ള മെറിയം യാഹ്യ ഇബ്രഹാം സുധാനിലെ ഒംഡര്‍മന്‍ തടവറയില്‍ മെയ് 27 ചൊവ്വാഴ്ച രാവിലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മായ എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
“ഇസ്ലാം മത വിശ്വാസിയായ പിതാവിന് ജനിച്ച മകള്‍ ഇസ്ലാമായിരിക്കണം” എന്ന വാദം ഉയര്‍ത്തിയാന്‍ സുഡാന്‍ കോടതി, അമേരിക്കന്‍ പൗരത്വമുള്ള ഡാനിയേല്‍ വാണി എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച കുറ്റത്തിന് ഡോക്ടറെ വധശിക്ഷയ്ക്ക് വിധിച്ചത്. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭാംഗമായിരുന്ന മാതാവാണ് തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തിയതെന്ന മെറിയത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ജനന റജിസ്റ്ററില്‍ മുസ്ലീമായ പിതാവ് മകളുടെ പേര്‍ അഫ്ഡല്‍ എന്നാണ് ചേര്‍ത്തിരിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി. വധശിക്ഷക്ക് വിധിക്കുന്നതിനു മുമ്പ് ശിക്ഷ ഒഴിവാക്കുന്നതിന് ക്രിസ്ത്യന്‍ മതം തിരസ്‌ക്കരിച്ചു മുസ്ലീം മതം സ്വീകരിക്കുവാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് “ഞാന്‍ ഇതുവരെ ക്രിസ്ത്യാനിയായി ജീവിച്ചു. ഇനിയും ആ വിശ്വാസത്തില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് ധീരയായ വനിതാ ഡോക്ടര്‍ മറുപടി നല്‍കിയത്. മുസ്ലീം യുവതി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചത് വ്യഭിചാരമാണെന്നും, മതപരിവര്‍ത്തനം നടത്തിയത് മതനിന്ദയാണെന്നും കോടതി കണ്ടെത്തി നൂറു ചാട്ടവാറടിയും, തുടര്‍ന്ന് തൂക്കിലേറ്റുന്നതിനും വിധിക്കുകയായിരുന്നു.
എട്ടുമാസം ഗര്‍ഭിണിയായിരുന്ന മെറിയം, ഇരുപത് മാസമുള്ള മകനോടൊപ്പം ജയിലില്‍ കഴിയവെയാണ് ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമേരിക്കയില്‍ നിന്നും പറന്നെത്തിയ പിതാവിനെ അനുവദിച്ചിട്ടില്ല. അംനെസ്റ്റി ഇന്റര്‍നാഷ്ണല്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, യു.എസ്. ലോ മേകേഴ്‌സ് തുടങ്ങിയവര്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയെങ്കിലും സുഡാന്‍ സുപ്രീം കോടതിയും, പ്രസിഡന്റ് ഒമര്‍ ബഷീറും അനുകൂലമായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
Comments