കേരളത്തില്‍ കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാലിദ്വീപിലും തമിഴ്നാടിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ചില ഭാഗങ്ങളിലും മഴക്കനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കന്‍ കേരളത്തിലും ഒഡീഷ, ആസാം, കൊങ്കണ്‍, ഗോവ, തീരദേശ കര്‍ണാടക എന്നിവിടങ്ങളിലും ഇടിമിന്നലോടെ മഴയെത്തും.
Comments