ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ഇനി മുതല്‍ ഇന്റര്‍നെറ്റ് വേണ്ട. നാലൂ രൂപയുടെ സ്‌പെഷ്യല്‍ റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം ഈ സേവനം ലഭിക്കും. ഒരാഴ്ചയ്ക്ക് പത്തു രൂപയും ഒരു മാസത്തിന് 20 രൂപയുമാണ് ചാര്‍ജ്. ആദ്യഘട്ടത്തില്‍ ഈസ്റ്റ് സോണിലും സൗത്ത് സോണിലും മാത്രമാണ് സൗകര്യം ലഭിക്കുക.
ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനാണ് മൊബൈല്‍ കമ്പനികള്‍ യുഎസ്എസ്ഡി(അണ്‍ സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളെ അവരുടെ സെര്‍വറുമായി ഘടിപ്പിക്കുന്നത് ഈ സൗകര്യത്തിലൂടെയാണ്. ഇപ്പോള്‍ ബാലന്‍സ് ചെക്ക് ചെയ്യാനും മറ്റും ഈ സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്താറുണ്ട്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം കമ്പനിയുടെ ബിസിനസ് വളര്‍ത്തുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഏത് തരം ഫോണിലും ഈ സൗകര്യം ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയുഎസ്എസ്ഡിയിലൂടെ ഈ സേവനം ലഭ്യമാക്കുന്നതിന് യുടോപ്പിയ മൊബൈല്‍സുമായി ബിഎസ്എന്‍എല്‍ കരാറിലൊപ്പിട്ടു.
Comments