മാമോദിസ വിവരം പുറത്തുവിട്ട പള്ളി അധികാരികള്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, June 14, 2014 11:15 hrs UTC
തുള്‍സ(ഒക്കലഹോമ): മാമോദീസാ വിവരം പരസ്യപ്പെടുത്തുന്നത് വലിയ കുറ്റമാണോ? മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു വ്യക്തി ക്രിസ്ത്യാനിയായി മതം മാറി മാമോദിസാ നടത്തിയ വിവരം പരസ്യപ്പെടുത്തിയാല്‍ അതിന്റെ ഗൗരവം ചെറുതല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഒക്കലഹോമയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഒക്കലഹോമയില്‍ താമസിക്കുന്ന സിറിയയില്‍ നിന്നുള്ള മുസ്ലീം ചെറുപ്പക്കാരനാണ് ക്രിസ്തീയ മതം സ്വീകരിക്കുന്നതിന്റെ ഭാഗമായി മാമോദീസ സ്വീകരിച്ചത്.
ന്യൂസ് ലറ്ററിലൂടെ പര്യങ്ങള് അറിയിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഒക്കലഹോമയിലെ ഫസ്റ്റ് പ്രിസ്ബിറ്റീരിയല് ചര്‍ച്ച് പാസ്റ്റര്‍ ചെയ്തില്ല.
എന്നാല്‍ ഇതിന്റെ ഭവിഷ്യത്ത് ഗൂരതരമായിരുന്നു. ഒക്കലഹോമയില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം സിറിയയില്‍ എത്തിയ ജോണ്‍ എന്ന വ്യക്തി അവിടെ എല്ക്കേണ്ടിവന്ന പീഡനം അതീവ ഗുരുതരമായിരുന്നു. ന്യൂസ് ലറ്ററിലൂടെ മാമോദീസ വിവരം അറിഞ്ഞതിന്റെ പ്രതികാരമായി ജോണ്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടു. ദിവസങ്ങളോളം പീഡനം സഹിക്കേണ്ടിവന്ന ജോണ്‍ ഭാഗ്യംകൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടു ഒക്കലഹോമയില്‍ തിരിച്ചെത്തിയത്.
ഓണ്‍ലൈനില്‍ മാമോദീസാ വിവരം പരസ്യപ്പെടുത്തിയതാണ് തന്റെ ജീവനു ഭീഷണിയായതെന്ന് പാസ്റ്റര്‍ക്കെതിരെ ഫയല്‍ ചെയ്ത ലൊസ്യൂട്ടില്‍ ആരോപിച്ചരിക്കുന്നത്. ജോണിനുണ്ടായ പരിക്കുകള്‍ കണക്കാക്കുമ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് അററോര്ണിയുടെ വാദം. ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളി അധികാരികളും വ്യക്തമാക്കി.
Comments