ജുഡീഷ്യറിയില്‍ "ഓപ്പണ്‍ ഗെ ബ്ലാക്ക്" ജഡ്ജിയുടെ ആദ്യനിയമനം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, June 19, 2014 10:55 hrs UTC
വാഷിംഗ്ടണ്‍ : അമേരിക്കന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരനും, പരസ്യമായി 'ഗെ' യാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജഡ്ജിയുടെ നിയമനം സെനറ്റ് ഐക്യകണ്ഠേനെ അംഗീകരിച്ചു. ജൂണ്‍ 17 ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റാണ് ചരിത്രപ്രധാനമായ തീരുമാനം കൈകൊണ്ടത്.
ഫോളിഡാ സതേണ്‍ ഡിസ്ട്രിക്റ്റില്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ടിലാണ് ഫെഡറല്‍ ബെഞ്ച് ജഡ്ജിയായി ഡാറില്‍ ഗെയല്സിന്റെ സെനറ്റ് നിയമിച്ചത്.
സെനറ്റില്‍ ഹാജരായ 98 അംഗങ്ങളും നിയമനത്തിനുകൂലമായി വോട്ട് രേഖപ്പെടുത്തി.
പ്രസിഡന്റ് ഒബാമയാണ് ജഡ്ജിയുടെ പേര് സെനറ്റിന്റെ അംഗീകാരത്തിനായി നിര്‍ദ്ദേശിച്ചത്.
രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യത്തേതും, രാജ്യത്തെ രണ്ടാമത്തേതുമായ കറുത്ത വര്‍ഗ്ഗക്കാരിയും, ലെസ്ബിയനുമായ സ്റ്റെയ്സി യാങ്ങിലിനേയും സെനറ്റ് 44 നെതിരെ 52 വോട്ടുകളോടെ ഇല്ലിനോയ്സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ജഡ്ജിയായി നിയമിച്ചു. 1994ന് ഡബോറ ബാറ്റ്സിന്റെ നിയമനത്തിനുശേഷം ആദ്യമായാണ് കറുത്ത ലെസ്ബിയന്റെ നിയമനം.
സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കുന്നതില്‍ പ്രസിഡന്റ് ഒബാമക്കാണ് ഒന്നാംസ്ഥാനം.
ഗെയും, ലസ്ബിയനും ജഡ്ജിമാരായി അമേരിക്കന്‍ ജുഡീഷ്യറിയില്‍ വരുന്നതിനെ പ്രസിഡന്റ് സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വവര്ഗ്ഗവിവാഹത്തിനനുകൂലമായി നിയമനിര്‍മ്മാണം നടത്തുമ്പോള്‍, പരിപാവനമായ നീതിന്യായ വ്യവസ്ഥിതിയില്‍ ഇത്തരം ജഡ്ജിമാരുടെ സേവനം അനിവാര്യമാണ്.
Comments