വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പാര്‍ലമെന്റില്‍ മാപ്പുപറഞ്ഞു.
ആന്റി കോള്‍സണെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നിയമനം തെറ്റായിപ്പോയെന്നും കാമറോണ്‍ സഭയില്‍പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതി ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കാമറോണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.
2007-ലാണ് കോള്‍സണ്‍ ആരോപണത്തെത്തുടര്‍ന്ന് റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തില്‍നിന്ന് എഡിറ്റര്‍ സ്ഥാനം രാജിവെച്ചത്.
Comments