You are Here : Home / Readers Choice

ഹോട്ട്ഡോഗ് മത്സരത്തില്‍ ചെസ്റ്റ് നട്ടിന് റിക്കാര്‍ഡ് വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 05, 2014 12:03 hrs UTC


 
ന്യൂയോര്‍ക്ക് . നഥന്‍സ് ഇന്റര്‍നാഷണല്‍ ഹോട്ട്ഡോഗ് തീറ്റ മത്സരത്തില്‍ കലിഫോര്‍ണിയായില്‍ നിന്നുളള  ജോയ് ചെസ്റ്റ് നട്ടിന് തുടര്‍ച്ചയായി എട്ടാം വിജയം. ജൂലൈ 4 ന് ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 61  ഹോട്ട് ഡോഗ് പത്ത് മിനിറ്റിനുളളില്‍ അകത്താക്കിയാണ് മുപ്പത് വയസുകാരനായ ജോയ് വിജയം കരസ്ഥമാക്കിയത്.

2007 ല്‍ 66 ഹോട്ട് ഡോഗ് 12 മിനിട്ടിനുളളില്‍ അകത്താക്കി ആരംഭിച്ച ജൈത്രയാത്രയ്ക്ക് തടയിടുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. 61 ഹോട്ട്ഡോഗ് കഴിച്ച മാറ്റ് സ്റ്റോണി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

എല്ലാ വര്‍ഷവും അമേരിക്കന്‍ സ്വാതന്ത്യ്രദിനത്തില്‍ സംഘടിപ്പിക്കുന്ന തീറ്റ മത്സരത്തിന് കോണി ഐലന്റാണ് വേദിയൊരുക്കുന്നത്. തൊണ്ണൂറ്റി എട്ട് വര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന മത്സരം വീക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പോലും നൂറുകണക്കിന് ജനങ്ങള്‍ എത്തിച്ചേരാറുണ്ട്. മത്സര വിജയിക്ക് 10,000 ഡോളറാണ് സമ്മാനമായി ലഭിക്കുക. പതിനെട്ട് വയസിന് മുകളില്‍ പ്രായമുളളവര്‍ക്കെ മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അര്‍ഹതയുളളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.