ഒന്നരവയസ്സുക്കാരിയുടെ മരണം - യുവതിയായ മാതാവും കാമുകനും അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, July 10, 2014 10:50 hrs UTC
ആര്‍ലിംഗ്ടണ്‍(ടെക്സസ്): ജൂലായ് 4ന് കൊല്ലപ്പെട്ട നിലയില്‍ പാര്‍ക്കര്‍ കൗണ്ടിയിലെ സ്പിറിങ്ങ് ടൗണ്‍ പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ സ്പിറിങ്ങ് ടൗണ്‍ പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ 19 മാസം പ്രായമുള്ള ടൈലിയ എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അലക്സിയസ് എന്ന 17ക്കാരിയായ കുഞ്ഞിന്റെ മാതാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് ഇന്ന് വെളിപ്പെടുത്തി.ജോഷ്വവ ബേര്‍ഡ് എന്ന 20 വയസ്സുള്ള കാമുകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് കുഞ്ഞിന്റെ മാതാവ് അലക്സിസ് പോലീസിനോട് അറിയിച്ചു.
ആര്‍ലിംഗ്ടണിലുള്ള പോളൊ ക്ലബ് കോര്‍ട്ട് ഹോമില്‍ വെച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും, മൃതദ്ദേഹം രണ്ടുപേരും ചേര്‍ന്ന് ശനിയാഴ്ച, ജൂലായ് 5 വീടിനു സമീപമുള്ള പാലത്തിനടിയില്‍ കൊണ്ടിടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.ജോഷ്വാവെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്നാണ് കുഞ്ഞിന്റെ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പോലീസ് പരാതിപ്പെട്ടിരുന്നു. പോലീസ് അന്വേഷത്തിലാണ് ഒടുവില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു മില്യണ്‍ ഡോളര്‍ ജാമ്യത്തില്‍ ജോഷ്വാവേയും, 125,000 ഡോളര്‍ ജാമ്യത്തില്‍ യുവതിയേയും പിന്നിട്ടു പോലീസ് വിട്ടയച്ചു. യു.എസ് മറീന്‍ ആയ കുട്ടിയുടെ പിതാവ് സംഭവം അറിഞ്ഞു. ഈ ആഴ്ചയില്‍ ആര്‍ലിംഗ്ടണ്‍ എത്തിച്ചേരും.
Comments