ടെക്സസ് . ദീര്‍ഘവര്‍ഷം ഗേള്‍ഫ്രണ്ടായിരുന്ന മാര്‍സെല്ല വില്യമിന്റെ മകന്‍ 9 വയസുള്ള ഡെവോന്റ് പോഷകാഹാര കുറവും ന്യുമോണിയായും ബാധിച്ചു മരിച്ച കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടിരുന്ന മുപ്പത്തിയെട്ടു വയസുള്ള ലിസ ആന്‍ കോള്‍മാന്റെ വധശിക്ഷ സെപ്റ്റംബര്‍ 17 ബുധനാഴ്ച വൈകിട്ട് 6.30ന് ടെക്സസ് ഹണ്‍ഡ്സ്വില്ല ജയിലില്‍ നടപ്പാക്കി.
ലിസയും ഒമ്പതു വയസുകാരന്റെ മാതാവ് മാര്‍സിലായും കുറ്റക്കാരനാണെന്ന് 2006ല്‍ ജൂറി കണ്ടെത്തിയിരുന്നു. ലിസയ്ക്ക് വധശിക്ഷയും മാര്‍സെല്ലാക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്
2004 ജൂലൈയിലായിരുന്നു സംഭവം. കോള്‍മാന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് കണ്ടത് ശരീരമാസകലം ഇരുന്നൂറ്റി അമ്പതോളം മുറിവേറ്റു മരിച്ചു കിടക്കുന്ന മുപ്പത്തിയഞ്ചു പൌണ്ടുപോലും ഭാരമില്ലാത്ത ഒമ്പതുവയസുകാരന്റെ മൃതദേഹമാണ്. കാലിലും കയ്യിലും എക്സ്റ്റെന്‍ഷന്‍ കോഡുകൊണ്ട് ബന്ധിച്ച അടയാളങ്ങളും നീരു വച്ചു വീര്‍ത്ത കൈകളും ചെവി അറുക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം.
1976ല്‍ വധശിക്ഷ പുനഃസ്ഥാപിച്ചശേഷം അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയരായത് 15 സ്ത്രീകളാണ്. 2014 ലെ രണ്ടാമത്തെ സ്ത്രീയുടെ വധശിക്ഷയാണ് ഇത്. 1976നുശേഷം ടെക്സസില്‍ മാത്രം 517 വധശിക്ഷകള്‍ നടപ്പിലാക്കി. അമേരിക്കയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാളും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സസ്. ടെക്സസില്‍ ഈ വര്‍ഷം മാത്രം നടപ്പാക്കിയത് 9 പേരുടെ വധശിക്ഷയാണ്.
Comments