ഫ്ലോറിഡ . ഫ്ലോറിഡ ഗെയ്ന്‍സ് വില്ലയില്‍ നിന്നും ഇരുപത് മൈല്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബെല്‍ എന്ന സ്ഥലത്ത് നടന്ന വെടിവെപ്പില്‍ ഒരു വീട്ടിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് സെപ്റ്റംബര്‍ 18 വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
പിതാവാണ് വെടിവയ്പ് നടത്തിയത്. മകളും മകളുടെ ആറ് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ മൂന്ന് മാസം മുതല്‍ 10 വയസുവരെയുളളവരാണെന്നും ഗില്‍ ക്രൈസ്റ്റ് കൌണ്ടി ഷെറീഫ് റോബര്‍ട്ട് ഷുല്‍റ്റ്സ് പറഞ്ഞു.
വെടിവയ്പിനു ശേഷം പിതാവ് 911 വിളിച്ചു. പൊലീസ് എത്തിയതോടെ പിതാവ് സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്തതായി പൊലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അന്വേഷണം തുടരുന്നു.
Comments