ഐഓവ . ഐഓവ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജില്‍ 1942 ല്‍ വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ഉടലെടുത്ത അനുരാഗം 72 വര്‍ഷങ്ങള്‍ക്കു ശേഷം സ്വവര്‍ഗ്ഗ വിവാഹത്തിലൂടെ സാഫല്യമടഞ്ഞപ്പോള്‍ തൊണ്ണൂറാം വയസിലും മുഖത്ത് പുഞ്ചിരിയുടെ നിഴലാട്ടം.
ഐഓവ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തില്‍ മുപ്പതോളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ക്ക് ലോക്കല്‍ ചര്‍ച്ചിലെ വനിതാ പാസ്റ്റര്‍ നേതൃത്വം നല്‍കി.
91 വയസുളള വിവിയന്‍ ബോയ്ക്കും, 90 വയസുളള നോണി ഡ്യൂബ്സും 72 വര്‍ഷമാണ് വിവാഹിതരാകാതെ ഒരുമിച്ചു കഴിഞ്ഞത്. 2009 ല്‍ ഐവോ സംസ്ഥാനത്തു സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയിട്ടും ഇവര്‍ പരസ്യമായി വിവാഹത്തിന് തയ്യാറായിരുന്നില്ല.
വിവാഹിതരായ ദമ്പതിമാരെപോലെ ഒരാള്‍ അടുക്കളയിലെ ജോലികളും മറ്റെയാള്‍ പുറത്തെ(യാര്‍ഡിലെ) ജോലികളും ചെയ്തിരുന്നതായി നവ ദമ്പതികള്‍ പറഞ്ഞു.
സ്വവര്‍ഗ്ഗ വിവാഹത്തിന്‍െറ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത് ഇരുവരും വീല്‍ ചെയറില്‍ ഇരുന്നായിരുന്നു. പാസ്റ്റര്‍ ചൊല്ലി കൊടുത്ത വിവാഹ പ്രജിജ്ഞ ഇരുവരും ഏറ്റു പറയുമ്പോള്‍ ഈ വിവാഹത്തിന് സന്ദര്‍ഭം ഒരുക്കിയ ജെറി യീസ്റ്റിന് സംതൃപ്തിയുടെ നിമിഷങ്ങള്‍.
72 വര്‍ഷത്തെ ഒന്നിച്ചുളള ജീവിതത്തിന് ഈ വിവാഹത്തോടെ പ്രത്യേകിച്ചു ഒരു മാറ്റവും സംഭവിക്കുകയിnല്ലെന്നു വിവിയന്‍ പ്രതികരിച്ചു.
Comments