ഓസ്റ്റിന്‍ . സാധാരണ മഴവില്‍ പ്രത്യക്ഷപ്പെടുന്നത് ആകാശത്താണ്. എന്നാല്‍ ഇന്നു മുതല്‍ ഓസ്റ്റിന്‍ സിറ്റിയില്‍ റോഡുകളിലും മഴവില്‍ വര്‍ണ്ണങ്ങള്‍ വിരിയും.
സെപ്റ്റംബര്‍ 26 ന് ഓസ്റ്റിന്‍ സിറ്റി കൌണ്‍സിലാണ് പുതിയ ഓര്‍ഡിനന്‍സ് പാസാക്കിയത്. റോഡ് കുറുകെ കടക്കുന്നതിന് കാലങ്ങളായി ഉപയോഗിച്ചിരുന്ന കറുപ്പും വെളുപ്പും കലര്‍ന്ന വര്‍ണ്ണങ്ങള്‍ക്ക് പകരം ഏഴ് നിറങ്ങള്‍ കലര്‍ന്ന മഴവില്‍ വര്‍ണ്ണം. റോഡുകളില്‍ ഉണ്ടാകണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഈ നിറം പെട്ടെന്ന് മനസിലാകും എന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്.
അമേരിക്കയില്‍ ആദ്യമായാണ് ക്രോസ് വോക്കിന് റെയിന്‍ബൊ നിറം നല്‍കുന്നത്. ചുരുങ്ങിയ മാസത്തിനുളളില്‍ എല്ലാ ക്രോസ് വോക്കുകളും റെയിന്‍ബൊ നിറങ്ങള്‍ കൊണ്ടു മനോഹരമാക്കുമെന്ന് ഓസ്റ്റിന്‍ സിറ്റി കൌണ്‍സില്‍ പ്രസിഡന്റ് പോള്‍ ഹഡില്‍ സ്റ്റണ്‍ പറഞ്ഞു.
Comments