യുട്ട. ബ്രിഗം യങ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ താടിവളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സെപ്റ്റംബര്‍ 26 വെളളിയാഴ്ച വിദ്യാര്‍ഥികള്‍ പേപ്പറുകള്‍ കൊണ്ടുളള താടി ധരിച്ചു ബൈക്കുകളിലും സ്ക്കേറ്റ് ബോര്‍ഡുകളിലുമായി പ്രൊവൊ സിറ്റി ലൈബ്രറിയില്‍ നിന്നും തുടങ്ങിയ പ്രതിഷേധ റാലി കോളേജ് ക്യാംപസില്‍ സമാപിച്ചു. ബൈക്ക് ഫോര്‍ ബിയേഴ്ഡ് എന്നാണ് ഈ റാലിയെ വിദ്യാര്‍ഥികള്‍ വിശേഷിപ്പിച്ചത്. ഞങ്ങള്‍ യൂണിവേഴ്സിറ്റിയെ സ്നേഹിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥി എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. റാലിക്കു നേതൃത്വം നല്‍കിയ നേതാവ് ഷെയ്ന്‍ പീറ്റേഴസ്ണ്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രവേശന സമയത്ത് തന്നെ ഈ നിരോധനത്തെ കുറിച്ച് അറിവുളളതാണെന്ന് യൂണിവേഴ്സിറ്റി സ്പോക്ക് പേഴ്സണ്‍ കാരി ജെന്‍കിന്‍സ് പറഞ്ഞു. 1940 ല്‍ നിലവിലുളള ഹോണര്‍ കോഡ് വിദ്യാര്‍ഥികള്‍ ക്ലീന്‍ ഷേവ് ചെയ്യണമെന്ന് നിബന്ധ നിലവിലുളളതാണെന്നും ഇവര്‍ പറഞ്ഞു. മോര്‍മണ്‍ മത വിഭാഗത്തിന്‍െറ ചുമതലയിലാണ് ഈ യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത്.
Comments