ഡാലസ് . ഡാലസ് ഗ്രീന്‍വില്‍ പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രോഗിയില്‍ എബോള വൈറസ് കണ്ടെത്തിയതായി യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. ടോം ഫ്രിഡന്‍ ഇന്ന് വൈകിട്ട് നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അമേരിക്കയില്‍ ആദ്യമായാണ് എബോള വൈറസ് കണ്ടെത്തിയത്. ഒരു പക്ഷേ മൂവായിരത്തോളം രോഗികള്‍ എബോള വൈറസ് ബാധിച്ചു മരിച്ച ആഫ്രിക്കന്‍ രാജ്യത്തിനു പുറത്ത് ആദ്യമായിട്ടായിരിക്കണം ഈ വൈറസ് കണ്ടെത്തുന്നതെന്നും ഡോ. ടോം പറഞ്ഞു.
ലൈബീരിയായില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 19 ന് മടങ്ങിയെത്തിയ രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 28 തിങ്കളാഴ്ചയാണ് പ്രിസ്ബിറ്റിരിയന്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനകള്‍ക്കുശേഷമാണ് രോഗത്തിന് സ്ഥിരീകരണം നല്‍കിയതെന്ന് ഡയറക്ടര്‍ വെളിപ്പെടുത്തി.
എബോള വൈറസ് രോഗം വ്യാപകമാകാതെ നിയന്ത്രിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി ഡോ. ടോം വെളിപ്പെടുത്തി. ജനങ്ങള്‍ ഇതിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ടെന്നും ഈ രോഗം വായുവില്‍ കൂടി പ കരുന്നതല്ലെന്നും, ഡയറക്ട് ഫ്ലൂയ്ഡ് കോണ്‍ടാക്റ്റും ശാരീരിക ബന്ധത്തിലൂടെയും മാത്രമേ പടരുകയുളളൂവെന്നും ഡോ. ടോം വിശദീകരിച്ചു.
അമേരിക്കയില്‍ ഇതുവരെ 12 രോഗികളെയാണ് എബോള വൈറസിന് പരിശോധനാ വിധേയമാകിയത്. ഇവരില്‍ ഒരാളില്‍ പോലും വൈറസ് കണ്ടെത്താനായിട്ടില്ല. രോഗിയെക്കുറിച്ചോ, സഞ്ചരിച്ച വിമാന യാത്രയെക്കുറിച്ചോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഡോ. ടോം പറഞ്ഞു.
Comments