ടെക്സാസ് . മോണ്ട് ഗോമറി കൌണ്ടി പ്രോസിക്യൂട്ടറെ വധിക്കുന്നതിന് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ കുറ്റം ചുമത്തി വിചാരണ നേരിട്ട 85 വയസുളള ഡൊറോത്തിഖാന്‍ ഫീല്‍ഡ് കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 53 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു കോടതി വിധിച്ചു.
മോണ്ട് ഗോമറി കൌണ്ടി ജഡ്ജി ഇന്നാണ് വിധി പ്രഖ്യാപിച്ചത്.
മോണ്ട് ഗോമറി കൌണ്ടി അസിസ്റ്റന്റ് ഡി. എ. റോബര്‍ ഫ്രയറെ വധിക്കുന്നതിനും, ഡി. എ ബ്രാട്ട് ലീഗനെ പരിക്കേല്‍പിച്ചു രണ്ട് മൂന്ന് ആഴ്ചയെങ്കിലും ആശുപത്രിയിലാക്കുന്നതിനുമാണ് വാടക കൊലയാളിയെ ചുമതലപ്പെടുത്തിയത്. 5000 ഡോളര്‍ വധിക്കുന്നതിനും, 2,500 ഡോളര്‍ പരിക്കേല്‍പിച്ചതിനുമാണ് നല്‍കാമെന്നേറ്റത്.
50,000 ഡോളര്‍ കളവ് കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നുളള കേസാണ് കോടതിയില്‍ ആദ്യം നിലവിലിരുന്നത്. ആ കേസില്‍ പ്രൊസിക്യൂഷന്‍െറ ഭാഗത്തിനുവേണ്ടി ഹാജരായിരുന്ന ഇരുവരും കഴിഞ്ഞ ആഴ്ച പ്രതികുറ്റക്കാരിയാണെന്ന് ജൂറി വിധിച്ചിരുന്നു.
Comments