ലൊസാഞ്ചല്‍സ് . ഭവനരഹിതനായ ഒരാളെ അടിച്ചു കൊലപ്പെടുത്തി എന്ന കുറ്റത്തിനു ജയിലിലടച്ച സൂസന്‍ മിലനെ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
1997 ലാണ് കേസിനാസ്പദമായ സംഭവം. സൂസന്‍െറ മാതാവിന്‍െറ വീട്ടില്‍ നിന്നും സാധനങ്ങള്‍ കവര്‍ന്നു എന്നാരോപിച്ചാണ് റിച്ചാര്‍ഡ് ഡാലിയെ അടിച്ചു കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം. 1998 ല്‍ സൂസന്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പരോളില്ലാതെ ജീവപര്യന്തം ജയില്‍ ശിക്ഷയാണ് വിധിച്ചത്.
ലൊസാഞ്ചല്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പ്രധാനപ്പെട്ട പല വിവരങ്ങളും പരിഗണിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് മാര്‍ക്ക് ആര്‍നോഡ് പ്രതിയെ നിരുപാധികം വിട്ടയക്കുവാന്‍ ഉത്തരവിട്ടത്.
ജയില്‍ വിട്ടിറങ്ങിയ സൂസനെ സ്വീകരിക്കാന്‍ മക്കളും കുടുംബാംഗങ്ങളും എത്തിച്ചേര്‍ന്നിരുന്നു. നിരപരാധിത്തം തെളിഞ്ഞതില്‍ സൂസന്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
Comments