You are Here : Home / Readers Choice

കൊലപാതകുറ്റം ചുമത്തി ജയിലിലടച്ച നിരപരധിയെ 30 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 16, 2014 11:33 hrs UTC


ന്യൂയോര്‍ക്ക്. 1985 ഒക്ടോബറിലായിരുന്നു സംഭവം. അന്ന് ഡേവിഡ് മാക്മില്ലന് വയസ്-16, 20 വയസ്സുള്ള നെയ്തന്‍ ബ്ളണറെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി എന്ന കുറ്റം സമ്മതിച്ചതായി പോലീസ് കോടതിയില്‍ ബോധിപ്പിച്ചു. ഡേവിഡിനെ കൂടാതെ മറ്റൊരു പ്രതികൂടിയുണ്ടായിരുന്നു വില്ലിസ്റ്റക്കിലി. ഇരുവരും ചേര്‍ന്ന നെയതനെ വെടിവെച്ചു കൊലപ്പെടുത്തി വാലറ്റ് തട്ടിയെടുത്തു. ഇവര്‍ക്കെതിരെ സാക്ഷികളേയും ബ്രൂക്ക്ലിന്‍ കോടതിയില്‍ ഹാജരാക്കുന്നു. 29 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിനിടയില്‍ കൂട്ടു പ്രതിയെന്ന് കോടതി വിധിയെഴുതിയ വില്ലി മരണമടഞ്ഞു.

കാറില്‍ കണ്ടെത്തിയ ഡി.എന്‍.എ പരിശോധനയില്‍ കുറ്റവാളികള്‍ ഇവര്‍ അല്ലെന്നും മറ്റും ചിലരാണെന്നും കോടതിക്കു ബോധ്യപ്പെട്ടതിനെ തുടന്ന് ഒക്ടോബര്‍ 15 ബുധനാഴ്ച്ച ഇവരുടെ പേരിലുള്ള കൂറ്റാരോപണം ബ്രൂക്കിലിന്‍ ഡിസ്്ട്രിക്റ്റ് അറ്റോര്‍ണി കെന്നത് തോംപ്സന്റെ ആഭ്യര്‍ത്ഥനയനുസരിച്ചു കേടതി തള്ളുകയും ഡേവിഡ് മെക്മില്ലനെ വിട്ടയക്കുവാന്‍ ഉത്തരവിടുകയുമായിരുന്നു. ബ്രൂക്ക്ലിന്‍ സുപ്രീം കോര്‍ട്ട് ജസ്റ്റിസ് മാത്യു ഡി. ആണ് വിധി പ്രഖ്യാപ്പിച്ചത്.

വിധി കേള്‍ക്കുന്നതിന് എത്തിചേര്‍ന്ന ഡേവിഡിന്റെ മാതാവിന്റെ തോളില്‍ തüലചായച്ച് വിറക്കുന്ന ശരീരത്തോടെയാണ് കോടതി വിധി ഡേവിഡ് ശ്രവിച്ചതു. ഇത്തരം നിരവധി കേസ്സുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു. മനസ്സില്‍ പോലും ചിന്തിക്കാത്ത വിവിധ കുറ്റങ്ങള്‍ക്കു വര്‍ഷങ്ങളായി ശിക്ഷ അനുഭവിക്കുന്ന നിരപരാധികള്‍ അവരുടെ ഉൌഴം കാത്ത് ജയില്‍ ദിവസങ്ങള്‍ എണ്ണികഴിയുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.