ഒക്കലഹോമ പത്രാധിപരേയും, ഭാര്യ, മകള്‍ എന്നിവരെ കൊലപ്പെടുത്തിയതായി മകന്റെ കുറ്റസമ്മതം
Text Size
Story Dated: Thursday, October 16, 2014 11:45 hrs UTC
ഒക്കലഹോമ: തിങ്കളാഴ്ച വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ഒക്കലഹോമ ന്യൂസ് വീക്കിലീ പത്രത്തിന്റെ ഉടമ ജോണ്‍ (50) ഭാര്യ ടിങ്കര്‍ (48) മകള്‍ കാതറിന് (13) എന്നിവരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ മകന് 19കാരനായ അലനെ പോലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സ്റ്റീഫന്‍ കൗണി അറ്റോര്‍ണി ഓഫീസ് അറിയിച്ചതാണിത്.
ഒക്കലഹോമ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ അലന്റെ പേരില്‍ 3 കൊലപാത കുറ്റങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൗണി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേയ്സണ്‍ ഹിക്ക്സാണ് ഈ വിവരങ്ങള്‍ ഇന്ന് വെളിപ്പെടുത്തിയത്.
കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപ്പെടുത്തിയാല്‍ മുഴുവന്‍ സ്വത്തിനും അവകാശം ലഭിക്കുമെന്ന് കരുതിയാണ് കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന അലന് ഈ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് അറ്റോര്‍ണി ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ തിങ്കളാഴ്ചയാണ് മൂവരും മരിച്ചനിലയില്‍ വീടിനകത്ത് വേലക്കാരി കണ്ടെത്തിയത്. ഒക്കലഹോമയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാര്ലൊറിവ്യു പത്രത്തിന്റെ ഉടമകളാണ് ജോണും ഭാര്യ ടിങ്കിനും. പ്രതിയുടെ ഭാഗം വാദിക്കാന്‍ അറ്റോര്‍ണി ഇല്ലാത്തതിനാല്‍ കോടതി പ്രതിയെ ജയിലിലേക്കയച്ചു
Comments