ന്യുജഴ്സി . കിം വാട്ട്സന്‍ (32) സിയേഴ്സ് വെയര്‍ ഹൌസില്‍ നിന്നും രണ്ടര വര്‍ഷത്തിനുളളില്‍ മോഷ്ടിച്ച സാധനങ്ങള്‍ വിറ്റവകയില്‍ സമ്പാദിച്ചത് 3.7 മില്യണ്‍ ഡോളര്‍ !
ന്യുജഴ്സി ലോഗന്‍ ടൌണ്‍ഷിപ്പിലെ സിയേഴ്സ് ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന കിം വാട്ട്സണ്‍ കൃത്രിമമായി പലരുടേയും പേരില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മറിച്ചു വില്‍ക്കുകയായിരുന്നു. വിശദവുമായ അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 17 വെളളിയാഴ്ചയാണ് ഡിറ്റക്ടീവ് ഇവരെ അറസ്റ്റ് ചെയ്തത്.
ബെഡിങ് മുതല്‍ കിച്ചന്‍ അപ്ലൈയ്ന്‍സ് വരെയുളള സാധനങ്ങള്‍ ആണ് ഇവര്‍ കണക്കില്‍ കാണിക്കാതെ വില്‍പന നടത്തിയിരുന്നത്.
ചില്ലറ വില്‍പന നടത്തിയാല്‍ 3.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. സിയേഴ്സിന് ഇതില്‍ നിന്നും നഷ്ടം 2.6 മില്യണ്‍ ഡോളര്‍.
കളവു കേസില്‍ അറസ്റ്റ് ചെയ്ത ഇവരെ ശാലോം കൌണ്ടി ജയിലിലേയ്ക്കയച്ചു. 50000 ഡോളര്‍ ജാമ്യ സംഖ്യയായി നിശ്ചയിച്ചിട്ടുണ്ട്.
Comments