കലിഫോര്‍ണിയ . ലോക വ്യാപകമായി സിഎന്‍എന്‍ പ്രഖ്യാപിച്ച 'ലെ ഓഫ് സിഎന്‍എന്‍ ചാനലില്‍ ഇന്ത്യന്‍ അമേരിക്കന്‍ ന്യൂറോ സര്‍ജന്‍ ഡോ. സജ്ജയ് ഗുപ്ത നടത്തി വന്നിരുന്ന ഷോ യെ പ്രതികൂലമായി ബാധിച്ചു. തല്‍ക്കാലം ഈ ഷോ നിര്‍ത്തിവയ്ക്കുന്നതിനാണ് സിഎന്‍എന്നിന്‍െറ തീരുമാനം. നാലു പ്രധാന ഷോകളാണ് സിഎന്‍എന്‍ നിര്‍ത്തി വച്ചത്. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ആസ്വദിച്ചിരുന്ന ബുധനാഴ്ച ദിവസങ്ങളിലെ ക്രോസ് ഷയര്‍, അണ്‍ഗാര്‍ഡ്സ്, സിഎന്‍എന്‍ മണി, സജ്യ് ഗുപ്ത എം ഡി. തുടങ്ങിയ ഷോകളാണിത്.
ലൊസാഞ്ചല്‍സിലെ എന്റര്‍ടെയ്ന്‍മെന്റ് യൂണിറ്റ് അടച്ചു പൂട്ടിയതിനെതുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് സിഎന്‍എന്‍ വക്താവ് അറിയിച്ചു.
സിഎന്‍എന്നില്‍ ചെലവ് ചുരുക്കുന്നതിന്‍െറ ഭാഗമായി 300 മുതല്‍ 4000 ജീവനക്കാരെയാണ് പിരിച്ചു വിടാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
സജ്ജയ് ഗുപ്ത എംഡി ഷോ നിര്‍ത്തലാക്കിയെങ്കിലും ഡോ. ഗുപ്തയെ ഇപ്പോള്‍ അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന എബോള വൈറസിനെക്കുറിച്ചു ചര്‍ച്ച് നടത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 4.30 നും തുടര്‍ന്ന് ഞായറാഴ്ച 7.30 ന് വീണ്ടും കാണിക്കുന്ന സജയ് ഗുപ്ത എംഡി ഷോയ്ക്ക് അമേരിക്കയില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലും ലക്ഷക്കണക്കിന് പ്രേക്ഷകരാണുളളത്.
Comments