മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, October 28, 2014 10:35 hrs UTC
മേരിലാന്റ് : മുന്‍ഭാര്യയെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്സില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി. ഭര്‍ത്താവിന് ജീവപര്യന്ത്യം ജയില്‍ശിക്ഷ. ഭാര്യയുടെ വിധി പിന്നീട്.
മുന്‍ഭാര്യ 49 വയസ്സുള്ള പ്രീതി ഗാമ്പയെ ഭര്‍ത്താവ് ബാല്ഡിയൊ തനേജയും(63), പുതിയ ഭാര്യ അറുപത്തിമൂന്ന് വയസ്സുള്ള രമീന്ദര്‍ കൗറും ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
നാഷ് വില്ല ടൗണില്‍ നിന്നും ജെര്‍മന്‍ ടൗണിലേക്ക് ഡ്രൈവ് ചെയ്ത് അവിടെ വെച്ച് മുന്‍ഭാര്യ പ്രീതയെ വെടിവെച്ചതിനുശേഷം ഇരുവരും നാഷ് വില്ലയിലേക്ക് മടങ്ങിയെന്നാണ് പോലീസ് കേസ്. 2013 ഒക്ടോബര്‍ 12നാണ് സംഭവം നടന്നത്.
ഒക്ടോബര്‍ 15ന് മോണ്ട് ഗോമരി കൗണ്ടി സര്‍ക്യൂട്ട് കോടതി ഭര്‍ത്താവ് ബാല്ഡിയോയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2002ല്‍ ഇന്ത്യയില്‍ വെച്ചാണ് ബാല്‍ഡിയ പ്രീതയെ വിവാഹം കഴിച്ചത്. 2010 ല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു. മുന്‍ ഗേള്‍ഫ്രണ്ടായിരുന്ന രമീന്ദര്‍ കൗറിനെ ഭാര്യയായി സ്വീകരിച്ചു. തുടര്‍ന്നുണ്ടായ കുടുംബപ്രശ്നങ്ങളാണ് പ്രീതയുടെ വധത്തിലവസാനിച്ചത്.
ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള ബാല്ഡിയൊ റോക്ക് വില്ലയിലുള്ള ഫാര്‍മസി ക്യൂട്ടിക്കല് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
Comments