കലിഫോര്‍ണിയ. ബ്രിട്ടീഷ് ബില്ലിനയര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്ടിക്ക് യാത്രാ റോക്കറ്റ് പരീക്ഷണ പറക്കലില്‍ പൊട്ടിത്തെറിച്ച് ഒരു പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റ് പാരച്ചൂട്ടിലൂടെ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പൈലറ്റിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാക്കി.
റോക്കറ്റുമായി പറന്നുയര്‍ന്ന കാരിയര്‍ വിമാനത്തില്‍ നിന്നും 50000 അടി ഉയരത്തില്‍ വച്ച് റോക്കറ്റ് വേര്‍പെട്ട ശേഷമാണ് തീപിടിത്തമുണ്ടായി റോക്കറ്റ് പൊട്ടിച്ചിതറിയത്. കാരിയര്‍ വിമാനവും പൈലറ്റുമാരും സുരക്ഷിതരായി തിരിച്ചെത്തി.
പൊട്ടിത്തെറിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ലൊസാഞ്ചലില്‍ നിന്നും ഇരുനൂറോളം കിലോമീറ്റര്‍ ദൂരത്തുള്ള മൊഹാവി മരുഭൂമിയില്‍ കണ്ടെടുത്തു.
അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡധികൃതരും ഫെഡറല്‍ എലിവേഷന്‍ അഡ്മിനിസ്ട്രേഷന്‍ അധികൃതരും അന്വേഷണത്തിനായി സംഭവ സ്ഥലത്തേക്ക് തിരിച്ചു.
ഈ റോക്കറ്റിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നെങ്കില്‍ യാത്രക്കാരെയും വഹിച്ചുുള്ള ശൂന്യാകാശ വിനോദയാത്ര 2015ല്‍ നടത്താന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ഒാളം പേര്‍ 250,000 ഡോളര്‍ വീതം മുടക്കി ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത് ശൂന്യാകാശ യാത്രക്ക് ഒരുക്കത്തിലായിരുന്നു.
ബ്രാന്‍സന്റെ കമ്പനിയില്‍ രണ്ടാമത്തെ റോക്കറ്റിന്റെയും പണിപൂര്‍ത്തിയായി വരുന്നുണ്ട്. എന്തായാലും ശൂന്യാകാശ വിനോദ സഞ്ചാരത്തിന് താമസം വന്നാലും പദ്ധതി തുടരുമെന്നാണ് വെര്‍ജിന്‍ ഗലാക്ടിക്ക് കമ്പനി പറയുന്നത്.
പൊട്ടിത്തെറിയുടെ കാരണം കൃത്യമായി അറിയില്ലെങ്കിലും പുതുതായി ഉപയോഗിച്ച പരീക്ഷണ ഇന്ധനമാണോ കാരണമെന്നും സംശയിക്കപ്പെടുന്നു.
Comments